അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ... കൊറോണ കാലത്തെ എയര്‍പോട്ടിലെ ആഘോഷത്തിന് രജിത് കുമാറിനും ആരാധകര്‍ക്കും നേരെ ശക്തമായി നടപടിയുമായി സര്‍ക്കാര്‍ തിരിയുമ്പോഴും കട്ട സപ്പോര്‍ട്ടുമായി സന്തോഷ് പണ്ഡിറ്റ്; ചുരുങ്ങിയ സമയം കൊണ്ട് ഒരാള്‍ക്ക് പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോഴുള്ള ചൊറിച്ചില്‍ ആണിത്

ബിഗ് ബോസില്‍ നിന്നു പുറത്തായ മത്സരാര്‍ഥി ഡോ. രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവം വന്‍ വിവാദത്തിലായിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധത്തിനിടെ നടന്ന ഈ ആള്‍ക്കൂട്ട പ്രഹസനത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചത്. സംഭവത്തിന്റെ പേരില്‍ രജിത് കുമാറിന് സ്വീകരണമൊരുക്കിയ പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, നിബാസ് എന്നിവരെ അറസ്റ്റു ചെയ്തു. കേസിലെ മുഖ്യപ്രതി രജിത് കുമാര്‍ ഒളിവിലാണ്. രജിത്തിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യും. സ്വീകരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എതിരെ നടപടിയുണ്ടാകും.
അതേസമയം കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ രജിത് കുമാറിന് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രജിത്തിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പരിപാടിയില്‍ പങ്കെടുത്തിട്ടു, ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക്ക് വിടുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ഫാന്‍സ് അദ്ദേഹത്തെ സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലെ എന്ന് പണ്ഡിറ്റ് ചോദിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരാള്‍ക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോള്‍ ഉള്ള ചൊറിച്ചില്‍ ആണ് ഇപ്പോള്‍ പലരിലും നാം കാണുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം
ഡോ. രജിത്ത് കുമാര്‍ സാറിന് കട്ട സപ്പോര്‍ട്ടുണ്ടേ...
കേരളത്തിലെത്തിയ Dr Rajith sir ന് ആയിര കണക്കിന് ആരാധകരുടെ വക വമ്പന്‍ സ്വീകരണം..
കൊറോണ ആയിട്ട് പോലും ആയിരങ്ങള് അദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ ഊഹിക്കാമല്ലോ അദ്ദേഹത്തിന്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ..
പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമില്‍ പങ്കെടുത്തിട്ടു , ലക്ഷ കണക്കിന് ജനങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക്ക്‌വിടുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ കണക്കിന് ഫാന്‍സ് അദ്ദേഹത്തെ സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലേ ?
കൊറോണ Airportല്‍ പോകുമത്രേ.
കൊറോണ സ്‌ക്കൂളില്‍ പോകുമത്രേ..
കൊറോണ പള്ളിയില്‍ പോകുമത്രേ...
കൊറോണ അമ്പലത്തില്‍ പോകുമത്രേ...
കൊറോണ കല്യാണ വീട്ടില്‍ പോകുമത്രേ..
കൊറോണ സിനിമാ തിയേറ്ററില്‍ പോകുമത്രേ..
പക്ഷേ ..കൊറോണ ആയിരങ്ങള്‍ ഒത്തുകൂടി ക്യൂ നില്കുന്ന ബിവറേജിലും ബാറിലും (മദ്യ ശാലകളില്‍) പോകില്ലത്രേ...
കാരണം
കൊറോണ വെള്ളമടി നിര്‍ത്തി.....അതാണ്.
മദ്യപാനികളെ കണ്ടാല്‍ പാവം കൊറോണക്ക് പേടിയാണ് പോലും..
(വാല് കഷ്ണം.. ചുരുങ്ങിയ സമയം കൊണ്ട് ഒരാള്‍ക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോള്‍ ഉള്ള ചൊറിച്ചില്‍ ആണ് ഇപ്പോള്‍ പലരിലും നാം കാണുന്നത്.)
എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം.
പണ്ഡിറ്റ് ഡാ...
ഇങ്ങനെയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് പോകുന്നത്. പണ്ഡിറ്റിനെതിരെ നടപടി വരുമോയെന്ന് കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha


























