Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഓര്‍മ്മയില്ലെന്ന് പറയേണ്ടി വരില്ല... കേരളത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം കൂടുമ്പോള്‍ അതീവ ജാഗ്രതയോടെ എല്ലാവരും; രോഗബാധിതനുമായി ഇടപെട്ടവരെ നിരീക്ഷണത്തില്‍ വയ്ക്കുക എന്നത് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗമാണ്; അതേസമയം രോഗബാധിതന്‍ ഉണ്ടായിരുന്ന സമയത്ത് താന്‍ ഉണ്ടായിരുന്നോ എന്ന് സ്വയം കണ്ടെത്താന്‍ സഹായിച്ച് ഗൂഗിളും

17 MARCH 2020 11:46 AM IST
മലയാളി വാര്‍ത്ത

വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കുകൂടി സംസ്ഥാനത്തു കോവിഡ്19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തു നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

വിവിധ ജില്ലകളിലായി 12,740 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണു കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ള 2,297 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1693 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. സംസ്ഥാനത്ത് ഇതുവരെ 27 പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്നു പേര്‍ ചികിത്സയിലൂടെ സുഖപ്പെട്ടു.

കൊറോണ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അയാളുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യുന്നത്. നേരിട്ട് ബന്ധമുള്ളവരെ പ്രൈമറി കോണ്ടാക്ടായും അല്ലാത്തവരെ സെക്കന്ററി കോണ്ടാക്ടായുമാണ് കണക്കാക്കുന്നത്. രോഗി സഞ്ചരിച്ച വഴികള്‍ തയ്യാറാക്കി അവിടെ പോയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി വരികയാണ് ആരോഗ്യ വകുപ്പ്. ഇത് വിജയിക്കുകയും ചെയ്തുവരുന്നു.

അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തികള്‍ പോയ സ്ഥലങ്ങളില്‍ അതേ സമയത്ത് നിങ്ങളും ചെന്നിരുന്നോ എന്നറിയാന്‍ ഗൂഗിള്‍ മാപ് സഹായിക്കും. ഇതേ സൗകര്യം ഉപയോഗിച്ച് രോഗിയുടെ സഞ്ചാരവഴികളും കണ്ടെത്താനാകും. രോഗി പോയ സഞ്ചാരപഥം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ സമയത്ത് തന്നെ നമ്മള്‍ അവിടെയുണ്ടായിരുന്നോ എന്നു ഓര്‍ത്തിരിക്കുക എളുപ്പമല്ല. ഇക്കാരണത്താല്‍ ആശയക്കുഴപ്പങ്ങളും ഏറെയാണ്.

പലരും ഊഹം വച്ച് ടെന്‍ഷനുമാകും. ഗൂഗിള്‍ മാപ്പിന്റെ ലൊക്കേഷന്‍ ടൈംലൈന്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും. ജിപിഎസ് ഉള്ള ഫോണുകളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ആക്കിയിട്ടാല്‍ നമ്മള്‍ ഓരോ ദിവസവും പോകുന്ന പ്രധാന സ്ഥലങ്ങള്‍ തനിയെ റെക്കോര്‍ഡ് ആകും. ലൊക്കേഷന്‍ ഹിസ്റ്ററിയും രോഗിയുടെ സഞ്ചാരപഥവും താരതമ്യം ചെയ്താല്‍ ചോദ്യത്തിന് ഉത്തരമാകും.

ആദ്യം ഫോണില്‍ ഗൂഗിള്‍ മാപ്‌സ് തുറക്കുക, വലതുവശത്ത് നമ്മുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ് ചെയ്യുക. അതിന് ശേഷം മെനുവില്‍ കാണുന്ന 'ടൈംലൈന്‍' തുറക്കുക. പിന്നീട് മുകളില്‍ കാണുന്ന കലണ്ടറില്‍ ഓരോ ദിവസവും ക്ലിക് ചെയ്താല്‍ ആ ദിവസം എവിടെയൊക്കെ ഏതൊക്കെ സമയത്ത് പോയെന്ന് കാണാം. 'Places', എന്ന ടാബ് തുറന്നാല്‍ നമ്മള്‍ പോയ ഹോട്ടലുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ ലിസ്റ്റ് ചെയ്യും. 100 % കൃത്യതയുണ്ടാകില്ലെങ്കിലും ഏതാണ്ട് സമയവും സ്ഥലവും ശരിയായിരിക്കും.

ഗൂഗിള്‍ മാപ്‌സ്-സെറ്റിങ്ങ്‌സ്-പേഴ്‌സണല്‍ കണ്ടന്റ്-ലൊക്കേഷന്‍ ഹിസ്റ്റി എന്ന ഓപ്ഷന്‍ തുറന്ന് ഓണ്‍/ഓഫ് ചെയ്യാം. ലൊക്കേഷന്‍ ഹിസ്റ്ററി കളയാനായി 'Delete all Location History' എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

അതായത് സര്‍ക്കാര്‍ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ ആ രോഗി സഞ്ചരിച്ച സമയത്ത് നമ്മളുണ്ടോയെന്ന് നമുക്ക് കണ്ടെത്താനാകുന്നതാണ് ഈ വഴി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends