കൊറോണ രോഗ സാഹചര്യം നേരിടാന്‍ തലസ്ഥാനം സജ്ജമാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊറോണ രോഗ സാഹചര്യം നേരിടാന്‍ തലസ്ഥാനം സജ്ജമാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കൊറോണ പ്രതിരോധം സംബന്ധിച്ച് തലസ്ഥാനത്തെ സാഹചര്യം മനസിലാക്കാന്‍ ചേര്‍ന്ന ജില്ലയിലെ എം.എല്‍.എമാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നാല് കൊറോണ കേസുകള്‍ പോസിറ്റീവായ സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികതലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളനുസരിക്കണമെന്നും നിരീക്ഷണത്തിലുള്ളവര്‍ പൊതു ഇടങ്ങളില്‍ പോകരുതെന്നും മന്ത്രി അറിയിച്ചു. രോഗത്തെ നേരിടാന്‍ തലസ്ഥാന നഗരത്തിലും വര്‍ക്കലയിലുമുള്‍പ്പെടെ ആശുപത്രികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ക്രമീകരണം സജ്ജമാക്കി.
"
https://www.facebook.com/Malayalivartha


























