കല്ലെറിഞ്ഞവര്‍ നെഞ്ചിലേറ്റുമ്പോള്‍... ബിഗ് ബോസിലെ താരമായി പുറത്തിറങ്ങിയ ഡോ. രജിത് കുമാര്‍ താരമാകുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂക്കിവിളിച്ച് പുറത്താക്കിയ ആര്യ രംഗത്ത്; വെറുക്കപ്പെട്ടവനില്‍ നിന്നും വെറുക്കപ്പെട്ടവനിലേക്ക് പോയ രജിത്കുമാര്‍ സ്റ്റാര്‍ ആകുമ്പോള്‍

ഇന്ന് ഡോ. രജിത്കുമാര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറുക്കപ്പെട്ടവനായിരുന്നു. നരച്ച നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി വിമണ്‍സ് കോളേജില്‍ നടത്തിയ പ്രസംഗത്തോടെയാണ് സാത്വികനായ രജിത്കുമാര്‍ വെറുക്കപ്പെട്ടവനായത്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടക്കുന്ന വേദിയിലാണ് അന്നത്തെ വിദ്യാര്‍ത്ഥിനിയായ ആര്യ കൂവിയത്. അതന്ന് വലിയ വാര്‍ത്തയായിരുന്നു.
2013ല്‍ വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ യാത്രയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്ത് കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയാണ് ആര്യയെ ചൊടിപ്പിച്ചത്. പുരുഷവര്‍ഗ്ഗത്തിന് വെറും 10 മിനിട്ട് മതി ബീജം ഒരു പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാന്‍ കഴിയുന്നവരാണ് പെണ്‍കുട്ടികള്‍... എന്നായിരുന്നു രജിത്ത് അന്ന് പറഞ്ഞത്.
കൂക്കി വിളിച്ച് തന്റെ ്രപതിഷേധം അറിയിച്ചുകൊണ്ട് ആ പരിപാടിയില്‍ നിന്ന് തന്നെ ആര്യ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ഒരുകൂട്ടം മലയാളികളുടെ ഹൃദയത്തിലേറിയ ആളാണ് ഡോ. രജിത് കുമാര്‍. അദ്ദേഹത്തിന്റെ പലപ്രസ്താവനകളും ഒട്ടേറെ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത്തിനെ സ്വീകരിക്കാന്‍ ഇന്നലെ കൊച്ചിയില്‍ ആരാധകരെത്തിയത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിന് രജിത്ത് ഉള്‍പ്പെടെ എണ്‍പതോളം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
തന്റെ അന്നത്തെ പ്രവൃത്തി ഇന്നും തെറ്റായി തോന്നുന്നില്ലെന്നാണ് അന്ന് കൂകിയ ആര്യ തുറന്നടിച്ചത്. അയാള്‍ പല അശാസ്ത്രീയമായ കാര്യങ്ങളും പറയുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോ ഞാന്‍ കാണാറില്ല. എങ്കിലും അയാള്‍ ഏതു രൂപത്തില്‍ വന്ന് എന്തു പറഞ്ഞാലും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആര്യ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ എത്തിയ ആള്‍ ഇത്തരത്തിലുള്ള പ്രസംഗമായിരുന്നില്ല നടത്തേണ്ടത്. അയാള്‍ക്കെതിരേ പ്രതികരിച്ചത് ഇന്നും തെറ്റായി തോന്നുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു.
അതേസമയം കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രജിത് കുമാര്‍ ഒളിവിലാണെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്. കൊച്ചി വിമാനത്താവളത്തിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഖം ദൃശ്യമാകുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തെരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇയാള്‍ക്ക് ഞായറാഴ്ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ തുടരുമ്പോഴായിരുന്നു ഫാന്‍സ് അസോസിയേഷന്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.
https://www.facebook.com/Malayalivartha


























