തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട... തൃശൂര്‍ സ്വദേശി പിടിയില്‍

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട. അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി തൃശൂര്‍ സ്വദേശി ബിജുവിനെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. തൃശൂരില്‍ നിന്നുമാണ് ഇയാള്‍ സ്വര്‍ണമെത്തിച്ചത്. ബാഗിലും പെട്ടിയിലുമായാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്.
തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറികള്‍ക്ക് നല്‍കുവാനാണ് സ്വര്‍ണമെത്തിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. റെയില്‍വേ സിഐ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha


























