Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇറ്റലിയിൽ നിന്ന് വന്ന വിദേശിക്ക് വാഗമണിൽ റൂം കിട്ടിയില്ല... ശ്മശാനത്തിൽ കിടന്നുറങ്ങിയ ഇറ്റലിക്കാരൻ രാവിലെ കെ എസ്‌ ആർ ടി സി ബസ്സിൽ നേരെ കോട്ടയത്തേക്ക്...ഇപ്പോൾ ആളെ കാണാനുമില്ല...പരിഭ്രാന്തിയിൽ ജനങ്ങളും അധികൃതരും

17 MARCH 2020 12:13 PM IST
മലയാളി വാര്‍ത്ത

ഇറ്റലിയിൽ നിന്ന് വന്ന വിദേശിക്ക് വാഗമണിൽ റൂം കിട്ടിയില്ല... ശ്മശാനത്തിൽ കിടന്നുറങ്ങിയ ഇറ്റലിക്കാരൻ രാവിലെ കെ എസ്‌ ആർ ടി സി ബസ്സിൽ നേരെ കോട്ടയത്തേക്ക്...ഇപ്പോൾ ആളെ കാണാനുമില്ല...പരിഭ്രാന്തിയിൽ ജനങ്ങളും അധികൃതരും

ഇറ്റലിയിൽ നിന്നെത്തിയ വിദേശിക്ക് റൂം കൊടുക്കാൻ വാഗമണ്ണിലെ ഹോട്ടലുകാർ തയ്യാറായില്ല... താമസസൗകര്യം ലഭിക്കാത്തതിനെത്തുടർന്നു ശ്മശാനത്തിൽ കിടന്നുറങ്ങിയ ഇറ്റലിക്കാരൻ മടങ്ങിയതു കോട്ടയത്തേക്ക്.

ഞായറാഴ്ച പുലർച്ചെ 5.20നു കട്ടപ്പനയിൽ നിന്നു പുറപ്പെട്ട് 7നു വാഗമണ്ണിൽ എത്തിയ കെഎസ്ആർടിസി ബസിലുണ്ടായിരുന്ന വിദേശി കോട്ടയത്തേക്കു ടിക്കറ്റ് എടുത്തതായും ഇയാൾ കോട്ടയത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങിയതായും ബസിലെ വനിതാ കണ്ടക്ടർ പറയുന്നു. ഇതിനു ശേഷം ഇയാൾ എങ്ങോട്ടാണു പോയതെന്ന് അറിയില്ല. ശനിയാഴ്ച വൈകിട്ട് ആറിനാണു ഇറ്റലിക്കാരൻ വാഗമണ്ണിൽ എത്തിയത്. താമസസൗകര്യം തേടി മൂന്നു മണിക്കൂറോളം കറങ്ങിനടന്നു... എന്നിട്ടും ഇയാളെ കണ്ടെത്തി പരിശോധനക്ക് വിധേയനാക്കിയില്ല എന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്

രാത്രി ഒൻപത് മണിവരെ വാഗമണ്ണിൽ കറങ്ങി നടന്ന ഇയാളെ പിന്നീട് കാണാതായി. വിദേശി താമസസൗകര്യം തേടി റിസോർട്ടുകൾ കയറിയിറങ്ങുന്ന വിവരം ശനിയാഴ്ച രാത്രി തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിവരം പ്രദേശവാസിയായ ടൂർ ഓപ്പറേറ്റർ വാഗമൺ പൊലീസിലും അറിയിച്ചു. പുലർച്ചെ ഒരുമണി വരെ തങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു പൊലീസിന്റെ വിശദീകരണം.

എന്നാൽ ഞായറാഴ്ച രാവിലെ ആറിനു വാഗമൺ – പുള്ളിക്കാനം റോഡിലെ ചർച്ച് ഓഫ് ക്രൈസ്റ്റ് പള്ളി ശ്മശാനത്തിൽ നിന്നു വിദേശി ഇറങ്ങിവരുന്നതു നാട്ടുകാരനായ ജസ്റ്റിൻ കണ്ടു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വൈകിട്ട് വെളുത്ത നിറമുള്ള ഷർട്ട് ധരിച്ചിരുന്ന ഇയാൾ മടങ്ങിപ്പോകുമ്പോൾ കാപ്പി നിറമുള്ള ഷർട്ടാണു ധരിച്ചിരുന്നത്.

ശ്മശാനത്തിൽ നിന്ന് ഒന്നരക്കിലോമീറ്റർ നടന്ന് എത്തിയ ശേഷമാണ് ഇറ്റലിക്കാരൻ കെഎസ്ആർടിസി ബസിൽ കയറി കോട്ടയത്തേക്കു പോയത്. ഈ സമയത്തു പൊലീസിന് എത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല വിദേശി കടന്നുപോയ വിവരം സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കാനും കഴിഞ്ഞില്ല. ആറു പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലൂടെയാണ് ഇയാൾ കോട്ടയത്തേക്കു പോയത്.എന്നിട്ടും ഇയാളെ കണ്ടെത്താൻ കഴിയാഞ്ഞത് ഗുരുതര വീഴ്ചയാണെന്നു നാട്ടുകാർ ആരോപിക്കുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends