റെയില്‍വേ സുരക്ഷാ സേനയെ സഹായിക്കാന്‍ ഇനി ലാറ ഉണ്ടാവും, മധ്യപ്രദേശിലെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി!

മധ്യപ്രദേശിലെ ടേക്കന്‍പൂരിലുള്ള നായ പരിശീലനകേന്ദ്രത്തില്‍ നിന്നു 8 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ലാറയെന്ന നായ ആര്‍പിഎഫിന്റെ ഡോഗ് സ്‌ക്വാഡില്‍ അംഗമായി. കേസ് അന്വേഷണത്തിനു റെയില്‍വേ സുരക്ഷാ സേനയെ സഹായിക്കാന്‍ ഇനി 'ലാറ'യുണ്ടാകും.
കൊലപാതകം, മോഷണം ഉള്‍പ്പെടെ കേസുകളില്‍ പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന പ്രത്യേക പരിശീലമാണ് ലാറ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ആര്‍പിഎഫിന്റെ ഡോഗ് സ്‌ക്വാഡില്‍ 2 നായകളായി.
കഴിഞ്ഞ 5 വര്‍ഷമായി, ബോംബ് മണത്തു കണ്ടെത്താന്‍ പരിശീലനം ലഭിച്ച ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പെട്ട സീസര്‍ എന്ന നായ സ്‌ക്വാഡിലുണ്ട്. ആര്‍പിഎഫ് ഡിവിഷനല്‍ സെക്യൂരിറ്റി ഓഫിസര്‍ സി. മനോജ് കുമാര്‍ ലാറയുടെ കഴുത്തില്‍ ബെല്‍റ്റ് അണിയിച്ച് നിയമന ഉത്തരവ് നല്‍കി. കോണ്‍സ്റ്റബിള്‍ കെ. സന്തോഷ് കുമാറാണ് ലാറയുടെ സംരക്ഷകന്‍.
https://www.facebook.com/Malayalivartha


























