കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അന്വേഷണ സംഘം ഞെട്ടി! തീരത്തടിഞ്ഞ കമഴ്ന്ന നിലിയിലുള്ള 'മൃതദേഹം' ശ്വാസമെടുത്തതോടെ പിന്നെ സംഭവിച്ചത് ഒരു ഒന്നൊന്നര പുകിലാ.. ചാവക്കാട് സംഭവിച്ചത്...

കടല്‍ത്തീരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘവും ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകന്‍ നിഷാദും സംഘവും കണ്ടത് കമഴ്ന്നു കിടക്കുന്ന നിലയിലുള്ള യുവാവ് ശ്വാസമെടുക്കുന്നതായിരുന്നു.
ഉടന്‍ തന്നെ സിപിഒമാരായ മുനീര്‍, ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചു. തോളൂര്‍ സ്വദേശിയായ യുവാവിനെയാണ് ഇവര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.
ഞായറാഴ്ച രാത്രി 11 മണി മുതല്‍ ഇയാള്‍ കടപ്പുറത്ത് ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇയാള്‍ എത്തിയ ബൈക്ക് ബീച്ചില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കടപ്പുറത്ത് പുലര്‍ച്ചെ എത്തിയ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ കമഴ്ന്ന നിലയിലുള്ള ശരീരം കണ്ടത്. തുടര്‍ന്ന് കരയ്ക്കടിഞ്ഞ മൃതദേഹമെന്ന് കരുതി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























