കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി . ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു .മാസ്‌കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെ ഒക്കെ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളെ അറിയിക്കണം .
മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന ശക്തമാക്കണം . കൊവിഡ് പടരാതിരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു .
https://www.facebook.com/Malayalivartha


























