ലക്ഷങ്ങളുടെ തട്ടിപ്പ് ഇനി നടക്കില്ല... കഴിവുണ്ടെങ്കില്‍ ഒരു പൈസ ചെലവില്ലാതെ വിദേശത്ത് നഴ്‌സാവാം; വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം

വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം. ഇതു സംബന്ധിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്ട്‌സിനും ഒഡിഇപിസിക്കും മാത്രമായിരിക്കും. സ്വകാര്യ ഏജന്‍സികളും വിദേശ ഏജന്‍സികളും ഒത്തൊരുമിച്ച് വന്‍തുക തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
പുതിയ ഉത്തരവനുസരിച്ച് ഇനി മുതല്‍ വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കില്‍ ആദ്യം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. അതല്ല സ്വകാര്യ ഏജന്‍സികളില്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി തേടണം.
വിദേശരാജ്യത്തേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. കുവൈത്തിലേക്ക് നഴ്‌സിങ് വീസയ്ക്കായി ഈടാക്കിയിരുന്നത് 22 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ്. ഇതിനെതിരെ വലിയ പരാതി ഉയര്‍ന്നിരുന്നു. കൂടാതെ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നു.
ഗുജറാത്തില്‍ നടന്ന പ്രവാസി ദിവസ് സമ്മേളനത്തിലും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha