കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കുടിശികയുള്ള ഡി.എ നല്‍കുമെന്ന് അറിയിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിനായി ഗതാഗത വകുപ്പ് തീവ്രശ്രമം തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് അര്‍ഹമായ ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി.
ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ഡി.എ നല്‍കാന്‍ എങ്ങനെയെങ്കിലും പണം ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ പക്കല്‍ ഇതിനാവശ്യമായ തുകയില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലുമായി ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ശമ്പളം ഗഡുക്കളായി നല്‍കിയിരുന്ന രീതി മാറ്റി ഒന്നാംതീയതി തന്നെ ഒരുമിച്ച് നല്‍കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. അടുത്ത ഘട്ടമായി ഡി.എ കൂടി നല്‍കി ജീവനക്കാരുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡി.എ വിതരണം ചെയ്യാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















