മാണിയുമില്ല കോഴയുമില്ല, വിഎസിനെതിരെ പരാതിക്കെട്ടുമായി സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക്

കേരളത്തില്‍ നിയമസഭയിലുണ്ടാക്കിയ അക്രമങ്ങളില്‍ നിന്ന് ഒളിച്ചോടുവാന്‍ സിപിഎം വീണ്ടും വിഎസിനു നേരെ ജനശ്രദ്ധ തിരിച്ചുവിടുന്നു. സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ ധിക്കരിച്ച വിഎസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയേക്ക്. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്കായി സിപിഎം നേതാക്കള്‍ ഇന്നും നാളെയുമായി ഡല്‍ഹിക്കു തിരിക്കുന്നത്. നിമസഭയില്‍ ബജറ്റ് സമ്മേളനം അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ജനങ്ങളില്‍ നിന്ന് സിപിഎമ്മിന് സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള തന്ത്രമാണ് സിപിഎം വീണ്ടും വിഎസ് പ്രശ്‌നം ജനങ്ങളുടെ മുന്നിലേക്കിടുന്നത്. പക്ഷേ അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിഎസിനെതിരെ നടപടിയെടുക്കണമെന്ന സംസ്ഥാന നേതാക്കളുടെ ആഗ്രഹം സാധിക്കാനിടയില്ല. ഇപ്പോഴും സിപിഎമ്മിലെ ജനകീയനായ നേതാവാണ് വിഎസ്. അത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നന്നായറിയാം.
ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച ശേഷം പാര്‍ട്ടി യോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന വിഎസ്, കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാനായി നാളെ വൈകിട്ടു തിരിക്കും. പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവര്‍ ഇന്നും പോകും. സംസ്ഥാന നേതൃത്വത്തില്‍ അവിശ്വാസം പ്രകടമാക്കിയ വിഎസിനു കേന്ദ്ര നേതൃത്വത്തിലുള്ള പ്രതീക്ഷ ഡല്‍ഹി യാത്രാതീരുമാനത്തിലുണ്ട്.
ആലപ്പുഴയില്‍ തള്ളിക്കളഞ്ഞതു സമ്മേളനത്തില്‍ പങ്കെടുക്കണം എന്ന പിബിയുടെ കല്‍പനയാണ്. സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ചു പാര്‍ട്ടിയെ പ്രതിസന്ധിയുടെ നടുക്കടലിലാക്കുക എന്ന ഗുരുതര അച്ചടക്കലംഘനമാണു കാട്ടിയത്. അതിന്റെ ഗൗരവത്തോടെ പിബി തീരുമാനമെടുക്കണമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.ബജറ്റ് വിവാദവുമായി ബന്ധപ്പെട്ടു വിഎസ് സഭയ്ക്കകത്തും പുറത്തും സ്വീകരിച്ച അതിശക്ത സമീപനത്തെ അവര്‍ തള്ളുന്നില്ല. എന്നാല്‍ സംഘടനാകാര്യങ്ങള്‍ അങ്ങനെ തന്നെ വിലയിരുത്തി തീരുമാനമെടുക്കണം എന്നതില്‍ നിന്നു പിന്നോട്ടുമില്ല.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടടക്കം വിഷയങ്ങള്‍ മുന്നിലുള്ള യോഗം, കേരളത്തിലെ പ്രശ്‌നങ്ങള്‍ മാറ്റിവച്ചേക്കാം എന്ന പ്രചാരണം ശക്തമാണ്. അതേസമയം രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടില്‍ കേരള സമ്മേളനം ഇടംപിടിക്കുമെന്നിരിക്കെ, ഇക്കാര്യങ്ങളാകെ സ്വാഭാവികമായും പിബിക്കും കേന്ദ്ര കമ്മിറ്റിക്കും മുന്നില്‍ വരികയും ചെയ്യും. അപ്പോള്‍, പാര്‍ട്ടി സമ്മേളനം ബഹിഷ്‌കരിച്ചതിനു വിഎസിനോടു വിശദീകരണം ചോദിച്ചേക്കാം.
പ്രധാനമായും രണ്ടു വാദങ്ങളാണ് അദ്ദേഹം മുറുകെപ്പിടിക്കുന്നത്: സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്കു താന്‍ നല്‍കിയ വിയോജനക്കുറിപ്പി ചോര്‍ത്തി നല്‍കിയതു താനാണെന്നു തെളിവ് ഇല്ലാതിരുന്നിട്ടും അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു, അതിന്റെ പേരില്‍ തനിക്കെതിരെ പ്രമേയം പാസാക്കി അതില്‍ \'പാര്‍ട്ടിവിരുദ്ധന്‍ എന്ന് അധിക്ഷേപിച്ചു. സമ്മേളനത്തിലടക്കം തന്നെ അപമാനിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായ പശ്ചാത്തലത്തിലാണു സമ്മേളനവേദി തന്നെ വിടേണ്ടിവന്നത്. ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കളെ അവിടെ വച്ചു തന്നെ ഇക്കാര്യം അറിയിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലന്നും വിഎസിന് പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha