അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും, അവിടെയുമില്ല ഇവിടെയുമില്ലാത്ത നിലയില്‍ ആര്‍എസ്പി

ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറെ തീരുമാനിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ യോഗം ചുമതലപ്പെടുത്തിയതായും അദ്ദേഹം യു.ഡി.എഫ് യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അരുവിക്കരയില്‍ ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തും. എയും ഐയും നോക്കിയില്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു. ആര്‍.എസ്,പി യു.ഡി.എഫിന്റെ ഭാഗമാണ്. അവര്‍ മുന്നണിയുമായി നല്ല രീതിയില്‍ സഹകരിച്ച് തന്നെ പോവുമെന്നും തങ്കച്ചന്‍ പറഞ്ഞു.
കെ.പി.സി.സി വക്താവ് പന്തളം സുധാകരന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ മാര്‍ച്ച് 20ന് പാര്‍ട്ടി വക്താക്കളുടെ യോഗം ചേരും. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ അദ്ധ്യക്ഷതയിലാവും യോഗം. ഏപ്രില്‍ നാലിന് യു.ഡി.എഫിന്റെ സന്പൂര്‍ണ യോഗം ചേരാനും ഇന്ന് തീരുമാനമായി. ഏപ്രില്‍ 26ന് എല്‍.ഡി.എഫിനെതിരെ രാഷ്ട്രീയ പ്രചരണം നടത്തുമെന്നും തങ്കച്ചന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha