Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം; അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

08 APRIL 2020 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെപ്രതികരണവുമായി മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവര്‍ത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കുമ്മനം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

എന്താണ് നമ്മുടെ മാധ്യമങ്ങള്‍ക്കും 'പരിണിത പ്രജ്ഞരായ ' മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ??! 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവര്‍ത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

തങ്ങളുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി അധികാരത്തിലേറുകയും ഭരണം നിലനിര്‍ത്തുകയും ചെയ്തതോടെ പാണ്ഡവ കൊട്ടാരത്തില്‍ അകപ്പെട്ട കൗരവരുടെ അവസ്ഥയിലാണ് രാജ്യത്തെ വിശേഷിച്ചു കേരളത്തിലെ ചില മാധ്യമങ്ങള്‍. എങ്ങും ചുവടുറപ്പിക്കാന്‍ കഴിയുന്നില്ല , വേണ്ടാത്തിടത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുമ്ബോഴാകട്ടെ നിലയില്ലാകയത്തില്‍ വീഴുകയും ചെയ്യുന്നു.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് നീക്കി എന്ന വാര്‍ത്ത. ചിലരാകട്ടെ ഒരു പടി കൂടി കടന്ന് ട്രംപ് മോദിയെ വിരട്ടി എന്നുവരെ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം പ്രധാനമന്ത്രിയെ മറ്റൊരു രാഷ്ട്രത്തലവന്‍ ഭീഷണിപ്പെടുത്തി എന്നതില്‍ ആനന്ദം കണ്ടെത്തുന്ന പഴയ അതേ 'അമ്മായിയമ്മ മനോഭാവം '.

ഇന്ത്യയും അമേരിക്കയും അടക്കമുള്ള മരുന്നുത്പാദകരായ രാജ്യങ്ങള്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാര്‍ച്ച്‌ 25 നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ജീവന്‍ രക്ഷാ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചത്. ഏപ്രില്‍ 3 ന് ട്രംപ് ഭരണകൂടവും സമാന തീരുമാനം കൈക്കൊണ്ടു. അവശ്യ മരുന്നായി WHO അംഗീകരിച്ച HYDROXY CHLOROQUINE കോവിഡിന് പരീക്ഷണ അടിസ്ഥാനത്തിലും നല്‍കി വരുന്നു.

HYDROXY CHLOROQUINE , PARACETAMOL എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയുടെ നിരോധന നീക്കം കോറോണയില്‍ പെട്ട് ഉഴറുന്ന അമേരിക്കയെ കൂടുതല്‍ കുഴപ്പത്തിലാക്കി. ഇതോടെ ട്രംപ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിലക്ക് നീക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടിയാണ് മലയാള മാധ്യമങ്ങള്‍ വളച്ചൊടിച്ചു മോദി വിരോധത്തിനുള്ള അവസരമാക്കി മാറ്റിയത്.

വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യവും ഉത്തരവും ഇങ്ങനെ …

Reporter :- Thank you sir, are you worried about retaliation to your decision to ban export of medical goods like Indian Prime Minister Modi's decision to not export Hydroxychoroquine to United States and other countries?

( മരുന്നുകളുടെ കയറ്റുമതി നിരോധിച്ച താങ്കളുടെ തീരുമാനത്തിനുള്ള തിരിച്ചടി എന്നോണം ഇന്ത്യ Hydroxychoroquine അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉള്ള കയറ്റുമതി നിരോധിച്ചതില്‍ താങ്കള്‍ക്ക് ആശങ്കയുണ്ടോ ? )

Trump :- I don't like that decision if that is .. I don't … I didn't hear that that was his decisions . I know that he stopped it for other counties. I spoke to him yesterday, we had a very talk and we will see whether or not that's his … I would be surprised if he would, because India does very well with the US. For many years they have been taking advantage of the US on trade so I would be surprised if that was his decision.. He'd have to tell me that. I spoke to him Sunday morning, called him and I said we appreciate your allowing our supply to come out. If he doesn't allow it to come out that would be okay but of course there may be retaliations. Why wouldn't there be '

'അതാണ് തീരുമാനമെങ്കില്‍ അത് എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.. പക്ഷെ അതാണ് തീരുമാനമെന്ന് ഞാന്‍ കേട്ടിട്ടുമില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് നിരോധിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇന്നലെ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു . കഴിഞ്ഞ കുറേ കാലമായി ഇന്ത്യ അമേരിക്ക ബന്ധം വളരെ നല്ലതാണ്. മാത്രവുമല്ല അമേരിക്കയുമായുള്ള ബന്ധത്തില്‍ നിന്ന് ഇന്ത്യക്ക് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് , അതിനാല്‍ തന്നെ മറിച്ചൊരു തീരുമാനമെടുത്താല്‍ അത് അത്ഭുതമായിരിക്കും. ഞായറാഴ്ച രാവിലെയും സംസാരിക്കുമ്ബോള്‍ നിരോധനം നീക്കി സാധനങ്ങള്‍ അയച്ചു നല്‍കിയാല്‍ നന്നയിരിക്കുമെന്ന് പറഞ്ഞതാണ്. അത് അദ്ദേഹം അനുവദിച്ചില്ലെങ്കില്‍ കൊള്ളാം , പക്ഷെ തീര്‍ച്ചയായും തിരിച്ചടിയുണ്ടാകും എന്തുകൊണ്ട് ഉണ്ടായിക്കൂടാ ?'

ഇതാണ് വാര്‍ത്താ സമ്മേളനത്തില്‍ നടന്ന സംഭാഷണം. ട്രംപ് ഏകപക്ഷീയമായി ഇന്ത്യന്‍ നയത്തോടുള്ള പ്രതികരണം പ്രസ്താവനയായി നടത്തുകയോ ഇന്ത്യയെ വെല്ലുവിളിക്കുകയോ ആയിരുന്നില്ല എന്ന് വ്യക്തം. ചോദ്യത്തിനുള്ള മറുപടി ആയിരുന്നു പ്രതികരണം.

താങ്കള്‍ സ്വീകരിച്ച നയത്തിനുള്ള തിരിച്ചടിയാണോ ഇന്ത്യന്‍ തീരുമാനം എന്ന ചോദ്യത്തിന് സ്വത സിദ്ധമായ ട്രംപ് ശൈലിയിലായിരുന്നു മറുപടി എന്ന് മനസ്സിലാക്കാന്‍ സാധിക്കും.അതായത് ചോദ്യം ഒന്ന് മറുപടി മറ്റൊന്ന്.ട്രംപിന്റെ നയത്തെപ്പറ്റിയുള്ള ചോദ്യത്തില്‍ മോദിയുമായുള്ള സംഭാഷണമാണ് അദ്ദേഹം ഉത്തരമായി പറഞ്ഞത്. ഉത്തരത്തിന്റെ അവസാന ഭാഗം മാത്രം അടര്‍ത്തിയെടുത്തു ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി എന്നൊക്ക വ്യാഖ്യാനിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ല.

ഇത്രയും സാങ്കേതികം. ഇനി ചില വസ്തുതകളിലേക്ക്. മരുന്ന് കയറ്റുമതി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കപ്പെട്ട വാര്‍ത്താസമ്മേളനം നടന്നത് ചൊവ്വാഴ്ചയാണ്. അതായത് ഏപ്രില്‍ 7 ന്. എന്നാല്‍ അതിനും 24 മണിക്കൂര്‍ മുന്‍പ് ഏപ്രില്‍ 6 ന് തന്നെ മാനുഷിക പരിഗണന വെച്ചു 12 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള നിരോധനം നീക്കി കേന്ദ്ര സര്ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതായത് ട്രംപ് മോദിയോട് ടെലിഫോണ്‍ അഭ്യര്‍ത്ഥന നടത്തിയതിന് ശേഷം. അപ്പോള്‍ അക്കാര്യം അറിയാതെയല്ല ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്ന് വ്യക്തം.

ഇതൊന്നും മനസ്സിലാകാതെയോ വളച്ചൊടിച്ചോ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

ഇതിന്റെ പേര് മാധ്യമപ്രവര്‍ത്തനം എന്നല്ല 'പാലില്‍ വിഷം കലര്‍ത്തലാണ് ' . അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ അവരെ നിയന്ത്രിക്കുവാനുള്ള പക്വത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കണം. ഇല്ലായെങ്കില്‍ പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും മാധ്യമപ്രവര്‍ത്തനത്തിന് ഉണ്ടാകില്ലെന്ന് ഖേദത്തോടെ ഓര്‍മ്മിപ്പിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (13 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (14 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (14 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (15 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (15 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (15 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (15 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (16 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (20 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (20 hours ago)

ആസ്തി ഇങ്ങനെ  (20 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (21 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (21 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (21 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (21 hours ago)

Malayali Vartha Recommends