ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യാതെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യാതെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. കൂട്ടംകൂടി നിന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണത്തോടെയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം കാക്കുകയാണ്. റിപ്പോര്‍ട്ടില്‍ എന്ത് നടപടിയായെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉടനെ നടപടി വേണ്ടെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. കണ്ണൂര്‍ അഴീക്കലില്‍ തുറന്നിരുന്ന കടയ്ക്ക് മുന്നില്‍ കൂട്ടംകൂടിനിന്ന മൂന്നുപേരെയാണ് എസ്.പി ഏത്തമിടീപ്പിച്ചത്.
https://www.facebook.com/Malayalivartha



























