കൊല്ലം ജില്ലയില്‍ ഗൃഹനിരീക്ഷണത്തിലുള്ളവര്‍ കുറഞ്ഞു, പുതിയ രോഗികളില്ല

കൊല്ലം ജില്ലയില്‍ നിന്നും ഇന്നലെ വന്ന 15 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഇന്നലെ പുതിയ കോവിഡ്-19 കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. രോഗം സ്ഥിരീകരിച്ചു പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നവരുടെ നിലയും തൃപ്തികരം.
ജില്ലയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,103 സാംപിളുകളില്‍ 43 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഇന്നലെ വരെ 6,454 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി ഗൃഹ നിരീക്ഷണത്തില്‍ 37 പേര്‍ പ്രവേശിച്ചു. ആശുപത്രിയില്‍ പുതിയതായി വന്ന ഒരാള്‍ ഉള്‍പ്പെടെ 10 പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ. ഒരാള്‍ ഡിസ്ചാര്‍ജ് ആയി. 18,828 പേരില്‍ 12,364 പേര്‍ നിരീക്ഷണത്തിന്റെ പരിധിയില്‍ നിന്നും ഒഴിവായിട്ടുണ്ട്.
നിലവില്‍ ജില്ലയില്‍ കോവിഡ്-19 പോസിറ്റീവായി 7 കേസുകള്‍ മാത്രമാണുള്ളത്. രണ്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ 15 സാമ്പിളുകളുടെ കൂടി ഫലം വന്നിട്ടുണ്ട്. എല്ലാം നെഗറ്റീവാണ്. പരിശോധനയ്ക്കായി 45 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇതുവരെ ഫലം വന്നതില്‍ 1,049 എണ്ണം നെഗറ്റീവാണ്.
https://www.facebook.com/Malayalivartha



























