പരുക്കേറ്റ വായ കൊണ്ട് ഭക്ഷണം കഴിക്കാനാകാതെ അവശനിലയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു

പത്തനാപുരത്തിനടുത്ത് വായില്‍ മുറിവേറ്റു ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഓലപ്പാറ മാന്തടത്ത് പാറക്കൂട്ടത്തിലാണ് 35 വയസ്സുള്ള ആന ചരിഞ്ഞത്. കോട്ടക്കയം ഭാഗത്ത് ദിവസങ്ങളായി അലഞ്ഞു നടക്കുകയായിരുന്നു ഈ പിടിയാന. കഴിഞ്ഞ രാത്രി അവിടെ നിന്ന് ഏഴു കിലോമീറ്ററോളം അകലെയുള്ള മാന്തടത്തേക്ക് നടന്നെത്തുകയും അവിടെ കുഴഞ്ഞു വീഴുകയുമായിരുന്നു.
ആനയെ , വൈല്‍ഡ് ലൈഫ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഈശ്വരന്റെ നേതൃത്വത്തില്‍ പരിശോധിച്ചെങ്കിലും മരുന്നു നല്‍കുന്നതിനു മുന്‍പേ ചരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ കാരണം വ്യക്തമാകൂ. വായയുടെ ഒരു ഭാഗം പൂര്‍ണമായി പഴുത്ത് പുഴു കയറിയ നിലയിലാണ്.
കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ, വൈAല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, സിസിഎഫ് വിജയാനന്ദ്, ഡിഎഫ്ഒ ഷാനവാസ്, റേഞ്ച് ഓഫിസര്‍ അനീഷ്, ഡോ.ശ്യാം ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha



























