കോഴിക്കോട് മുക്കത്ത് കാറ്റിലും മഴയിലും ആയിരക്കണക്കിന് വാഴകള്‍ നശിച്ചു

വേനല്‍ മഴയിലും കാറ്റിലും മുക്കം മലയോര മേഖലയിലെ നൂറ് കണക്കിന് വാഴ കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്നു.
നഗരസഭാ പ്രദേശത്തെത് കൂടാതെ പുറമേ കാരശ്ശേരി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിന് വാഴകളാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നിലംപൊത്തിയത്.
കുലച്ചതും കുലക്കാറായതുമായ വാഴകള്‍ നശിച്ചവയില്‍ ഉള്‍പ്പെടും. ബാങ്ക് വായ്പകളും സ്ഥലം പാട്ടത്തിനെടുത്തും ആണ് മിക്ക കര്‍ഷകരും വാഴക്കൃഷിയിറക്കിയിട്ടുള്ളത്.
വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്ന ആധിയിലാണ് കര്‍ഷകര്‍. വിഷു വിപണി ലക്ഷ്യമാക്കി വാഴക്കൃഷി ഇറക്കിയവരും ഏറെയായിരുന്നു. മുപ്പെത്താത്ത നിലയില്‍ കൃഷി നശിച്ചവരും ഏറെയാണ്.
https://www.facebook.com/Malayalivartha



























