സോഷ്യല്‍മീഡിയയുടെ മനസ് കീഴടക്കിയ വനിതാ പോലീസ് ഓഫീസര്‍ മെറിന്‍ജോസഫ് ഐപിഎസിന് പുതിയ ദൗത്യം

സൗന്ദര്യം കൊണ്ട് സോഷ്യല്‍മീഡിയയുടെ മനസ് കീഴടക്കിയ വനിതാ പോലീസ് ഓഫീസര്‍ മെറിന്‍ജോസഫ് ഐപിഎസിന് പുതിയ ദൗത്യം. സംസ്ഥാനത്തെ ഞെട്ടിച്ച അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊലയെ കുറിച്ച് പഠിക്കാന്‍ ഡിജിപി ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാനായി കോട്ടയം എ.എസ്.പി. ആര്‍.കറുപ്പസ്വാമിയോടൊപ്പമാണ് മെറിന്‍ അടിമാലിയിലെയത്. എറണാകുളം റൂറല്‍ എ.എസ്.പിയാണ് മെറിന്‍ ജോസഫ് ഇപ്പോള്‍.
പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു മെറിന്‍ജോസഫിനെ കേരളം അറിയുന്നത്. മെറിനെ സോഷ്യല്‍ മീഡിയയാണ് ഹിറ്റാക്കിയത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി മെറിന്‍ കൊച്ചിയിലെത്തിയപ്പോള്‍ അതി സുന്ദരിയായ വനിതാ പോലീസ് ഓഫീസര്‍ കൊച്ചിയില്‍ എസിപിയായി ചാര്‍ജ് എടുത്തിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സുന്ദരിയായ പോലീസ് ഓഫീസറുടെ മുന്നില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് നിരവധി യുവാക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റുമായി രംഗത്ത് എത്തിയിരുന്നു. അവസാനം മെറിന്‍തന്ന വിശദീകരണമായി രംഗത്തെത്തിയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയുടെ ആഗ്രഹം പോലെ തന്നെ മെറിന് കൊച്ചി റൂറല്‍ എസിപിയായി നിയമനം കിട്ടുകയും ചെയ്തു.
ചാര്‍ജ്ജെടുത്തതിന് ശേഷം ഇത്തരത്തില്‍ വിവാദമായ കൊലക്കേസുകള്‍ ഇവര്‍ കൈകാര്യം ചെയ്തിട്ടില്ല. ഇത്തരം കൊലപാതകക്കേസുകള്‍ ഭാവില്‍ ഉണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിചയം ലഭിക്കുന്നതിനാണ് ഇവരെ ഈ കേസിനെക്കുറിച്ച് പഠിക്കാന്‍ ഡിജിപി വിട്ടിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ അടിമാലി സര്‍ക്കിളോഫീസിലെത്തിയ സംഘം രാജധാനി കേസ് അന്വേഷിച്ച സി.ഐ. സജി മാര്‍ക്കോസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ കേസ്ഡയറി അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും പകര്‍പ്പുകള്‍ ശേഖരിക്കുകയും ചെയ്തു. ലോഡ്ജ് നടത്തിപ്പുകാരനേയും കുടുംബത്തേയും മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് അന്യസംസ്ഥാന കൊലയാളികള്‍ വകവരുത്തിയത്.
കൂടാതെ മൂന്നു വര്‍ഷത്തിലധികം സമയമെടുത്ത് കൊലയ്ക്കുവേണ്ടി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍, കൊലപാതകികളും മരിച്ചവരുമായുള്ള ബന്ധം, കൃത്യത്തിനു ശേഷം പ്രതികള്‍ സ്ഥലംവിട്ട രീതി, പ്രതികളെ കണ്ടെത്തുന്നതിന് ലോക്കല്‍ പോലീസ് തയാറാക്കിയ പദ്ധതികള്‍ എന്നിവ ഐ.പി.എസ്. സംഘം ശേഖരിച്ചു. കൊല നടന്ന ലോഡ്ജും മുറികളും പരിസരവും ഇവര്‍ വിശദമായി പരിശോധിച്ചു. കൊലയ്ക്കു ശേഷം കടന്നുപോയ പ്രതികള്‍ സഞ്ചരിച്ച വഴികളും പ്രതികളുടെ സി.സി. ടി.വി. ദൃശ്യം പകര്‍ത്തിയ വ്യാപാരസ്ഥാപനത്തിലെ ക്യാമറയും ഇവര്‍ നിരീക്ഷിച്ചു. രാജാധാനികേസ് മികച്ച പഠനവിഷയമാണെന്ന് ഐ.പി.എസ്. സംഘം പറഞ്ഞു.
സംസ്ഥാനത്തു മുന്‍പ് നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ സമാനതകളില്ലാത്ത കൊലയാണ് രാജധാനി ലോഡ്ജില്‍ നടന്നത്. ലോഡ്ജു നടത്തിപ്പുകാരനായ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിശുമ്മ, ഇവരുടെ അമ്മ നാച്ചി എന്നിവരാണ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. കൊലയ്ക്കുശേഷം കര്‍ണാടക സ്വദേശികളായ മൂന്നംഗസംഘം മരിച്ചവരുടെ ആഭരണങ്ങളും പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ രണ്ടുപേരെ മാത്രമാണ് ലോക്കല്‍ പോലീസിന് പിടികൂടാനായത്. ഒരാളേയും മോഷണമുതല്‍ പൂര്‍ണമായും കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha