കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനറായ യുവതി ആലപ്പുഴയില്‍ ഭര്‍ത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് പോയതെവിടെ? രണ്ടു ദിവസം വീട്ടിലേക്ക് ഫോൺ വന്നെങ്കിലും പിന്നെ ഒരനക്കവുമില്ല! കൊല്ലം കൊട്ടിയത്തു നിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര)യെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി; യുവതിയെ കൊന്ന് കുഴിച്ച് മൂടിയ പ്രതി പിടിയിൽ... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

ലോക് ഡൗണിനിടയിലും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മോഷണകേസുകളൊക്കെ വളരെ കുറച്ച് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കൊലപാതക കേസുകൾ കൂടുതലായി വരുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. കൊല്ലം കൊട്ടിയത്തു നിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടു വെച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
വിവരം അറിഞ്ഞ് കൊട്ടിയത്തുനിന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനറായ യുവതി കഴിഞ്ഞ മാര്‍ച്ച് 17-ന് ആലപ്പുഴയില്‍ ഭര്‍ത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തില്‍ നിന്ന് പോകുകയായിരുന്നു. രണ്ടു ദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോണ്‍വിളി നിലച്ചു.
തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പാലക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. വീടിന് സമീപത്തെ ചതുപ്പുനിലത്തില്‍ മൃതദേഹത്തിനായി പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha



























