മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയ ആള്‍ തിരികെയെത്തി..!

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ കഴിഞ്ഞ മാസം 25-ന് കയ്പമംഗലത്തെ വാഹനാപകടത്തില്‍ 60-വയസ്സ് തോന്നിക്കുന്നയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു.
വാടാനപ്പള്ളി സ്വദേശി മെഡിക്കല്‍ കോളജിലെത്തി മൃതദേഹം തന്റെ സൃഹൃത്തായ തിലകന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.
ഒടുവില്‍ തിലകന്റെ സംസ്‌കാരം നടത്തി. എന്നാല്‍ നടുവില്‍ക്കര വടക്കന്‍ വീട്ടിലെ ആ തിലകന്‍ (58) ഇന്നലെ വൈകിട്ട് വീട്ടിലെത്തി. അലഞ്ഞുനടക്കുന്ന സ്വഭാവമുള്ള തിലകന്‍ നടുവില്‍ക്കരയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
വീട്ടുകാരില്‍നിന്ന് വര്‍ഷങ്ങളായി അകന്നുകഴിയുകയായിരുന്നു. മൃതദേഹം തിലകന്റേതെന്ന് കരുതിയാണ് ബന്ധുക്കള്‍ സംസ്‌കാരം നടത്തിയത്. നാട്ടുകാരും ബന്ധുക്കളും തിലകനെ ജീവനോടെ കണ്ടതിന്റെ അല്‍ഭുതത്തിലാണ്!
https://www.facebook.com/Malayalivartha



























