വിവാഹം മാറ്റിവെച്ചത് രണ്ടുതവണ ക്ഷമയ്ക്കുമില്ലേ ഒരു അതിര് പിന്നൊന്നും നോക്കിയില്ല അങ്ങ് ഒളിച്ചോടി

കൊറോണക്കാലത്ത് മാതൃകയായ പല വിവാഹങ്ങളും നാം കണ്ടിട്ടുണ്ട് എന്നാൽ ഇതാ വ്യത്യസ്തമായ ഒരു വിവാഹം.. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഒന്നല്ല രണ്ടു തവണ മാറ്റിവച്ചതിൽ ക്ഷമകെട്ട രണ്ടുപേരുംകൂടി അതങ്ങു തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രതിശ്രുത വധുവും വരനുംകൂടി ഒളിച്ചോടി. പ്രതിശ്രുത വധുവായ കന്യാകുമാരി തിങ്കള്‍ചന്തയ്ക്കു സമീപത്തുള്ള ഗ്രാമത്തിലെ 20 വയസ്സുള്ള പെണ്‍കുട്ടിയും വരനായ നാഗര്‍കോവിലില്‍നിന്നുള്ള 28-കാരനും ആണ് ഒളിച്ചോടി വിവാഹിതരായത്
നാലുമാസം മുമ്പാണ് രക്ഷിതാക്കള്‍ ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. മാര്‍ച്ച് 25-ന് വിവാഹം നടത്താന്‍ ദിവസം നിശ്ചയിച്ച്, ക്ഷണക്കത്തും തയ്യാറാക്കി. എന്നാൽ കൊറോണ ചതിച്ചു. ഇതിനിടെയാണ് കോവിഡ്-19 വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്.അതുകൊണ്ടുതന്നെ ഏപ്രിലിലേക്കു വിവാഹം മാറ്റിവയ്ക്കാന്‍ ഇരുവരുടെയും രക്ഷിതാക്കള്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ നീട്ടിയതോടെ വിവാഹം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു . ഇതിനിടെ, ഞായറാഴ്ച വൈകുന്നേരം വീടിനടുത്തുള്ള തോട്ടത്തില്‍ പോയ പ്രതിശ്രുത വധു വളരെനേരം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടർന്നാണ് വീട്ടുകാര്‍ പല സ്ഥലത്തും അന്വേഷിച്ചത്
ഒടുവിലാണ് മകള്‍ എഴുതിയ കത്ത് രക്ഷിതാക്കള്‍ക്കു ലഭിച്ചത്. ''നിശ്ചയിച്ച വിവാഹം രണ്ടു പ്രാവശ്യം മാറ്റിവച്ചത് ഞങ്ങളെ മാനസികമായി വളരെ വിഷമത്തിലാക്കി. ഞാന്‍ എനിക്കുവേണ്ടി നിശ്ചയിച്ച ആളുമായി പോകുന്നു ' എന്ന് കത്തില്‍ എഴുതിയിരുന്നു. ഇപ്പോള്‍ ഇരു വീട്ടുകാരും ഒളിച്ചോടിയ മക്കള്‍ക്കായി തിരച്ചിലിലാണ്.
"
https://www.facebook.com/Malayalivartha



























