ബ്യൂട്ടീഷ്യന്‍ പരിശീലകയായിരുന്ന യുവതിയുടെ മൃതദേഹം പാലക്കാട്ടെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി... കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍! ജോലി സ്ഥലത്തുനിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് ഇറങ്ങിയ യുവതിക്ക് സംഭവിച്ചതെന്ത്? കൂടുതൽ വിവരങ്ങൾ പുറത്ത്...

ലോക് ഡൗണിനിടയിലും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മോഷണകേസുകളൊക്കെ വളരെ കുറച്ച് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കൊലപാതക കേസുകൾ കൂടുതലായി വരുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നത്.
ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. കൊല്ലം കൊട്ടിയത്തു നിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്രയുടെ മൃതദേഹം കണ്ടെത്തി.
യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കൊട്ടിയം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് പാലക്കാട് നിന്നും കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കേസന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാര്‍ച്ച് 17 നാണ് ഇവരെ കാണാതായത്. ജോലി സ്ഥലത്തുനിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു.
പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചു വന്നത്.
ഇതിനോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























