ജസ്നയുടെ തിരോധാനത്തിൽ നിർണായക വിവരം! രണ്ട് വർഷത്തിലേറെയായി കാണാതായ ജസ്നയെ കണ്ടെത്തി? നാട്ടിലെത്തിക്കാൻ പോലീസ്

കാണാതായ ജസ്നയെക്കുറിച്ച് ക്രൈം ബ്രാഞ്ചിനു നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടി. ജസ്‌ന കേരളത്തിന് പുറത്തുള്ളതായാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയ വിവരം. ഇതിന് അനുബന്ധമായ തെളിവുകള്‍ കണ്ടെത്തുന്നതിനോടൊപ്പം അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
2 വർഷത്തിലേറെയായി കാണാതായ പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള സ്വദേശിയായ കോളജ് വിദ്യാർഥിനി ജസ്നയെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായുള്ള വാർത്ത കേരളത്തിന് ആശ്വാസകരമാണ് മാറുകയാണ്.
സംസ്ഥാനത്തിനു പുറത്തുള്ള ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ക്രൈംബ്രാഞ്ച് അധികൃതർ തയാറായിട്ടില്ല.
ജസ്നയുടെ തിരോധാനത്തിൽ നിർണായക വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അന്വേഷണ രീതി മാറ്റിയെന്നല്ലാതെ മറ്റൊന്നും പറയാറായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത്. ആന്‍റിയുടെ അടുത്തേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിക്ക് ഇതുവരെ എന്തുസംഭവിച്ചുവെന്നതിനെ സംബന്ധിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.
കേരളത്തിലൂടനീളം അന്വേഷണം നടത്തിയ പോലീസ് ഗോവയിലും ബെംഗളൂരുവിലും ജസ്നയെ കണ്ടതായി വിവരം ലഭിച്ചപ്പോള്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു.
എന്നാല്‍ ജസ്നയെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജസ്നയുടെ ഫോണില്‍ നിന്നും ലഭിച്ച ഒരു സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് 2018 നംവബറില്‍ കേസ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
ക്രൈം ബ്രാഞ്ച് സംഘം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ജസ്നയെ ജീവനോടെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തിന് പുറത്ത് എവിടെ നിന്നാണെന്ന് വ്യക്ത വന്നിട്ടില്ലെങ്കിലും ബംഗളൂരുവില്‍ നിന്നാണെന്നാണ് സൂചന. ജസ്നയെ ഉടന്‍ കേരളത്തില്‍ എത്തിച്ചേക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തയാറായില്ല.
അതേസമയം, ലോക്കൽ പോലീസിന്റെ വീഴ്ചകളാണ് കേസ് ഇത്രയും സങ്കീർണ്ണമാകാൻ കാരണമെന്നായിരുന്നു ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ജസ്നയുടെ സഹപാഠിയിലേക്ക് മാത്രമാണ് പോലീസ് അന്വേഷണം നീങ്ങിയത്. സഹോദനും പിതാവും വിരൽ ചൂണ്ടിയതും സുഹൃത്തിലേക്കായിരുന്നു. എന്നാൽ യുവാവുമായി സുഹൃത്ത് ബന്ധം മാത്രമായിരുന്നെന്നും ജസ്നയുടെ തിരോധാനത്തിൽ സുഹൃത്തിന് പങ്കില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
യുവാവിന് പിന്നാലെ പോയ പോലീസ് നിർണായക തെളിവുകൾ വിട്ടു കളഞ്ഞെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ കോളുകൾ തുടങ്ങി അന്ന് ശേഖരിക്കേണ്ട പല തെളിവുകളും വിട്ടുപോയെന്നും ആരോപണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























