ഒറ്റപ്പാലത്ത് കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ശ്രമിച്ച് സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി

കൊവിഡ് കെയര്‍ സെന്‍ററിൽ നിന്നും ചാടിപ്പോകാൻ ശ്രമിച്ച യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി ..ഒറ്റപ്പാലത്ത് ആണ് സംഭവം .കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു യുവതി
പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്‍ററിലായിരുന്നു യുവതി ഉണ്ടായിരുന്നത്
തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിച്ച് കുടുങ്ങിയത്. ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ വന്നതിനെ തുടർന്ന് അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു
ഏപ്രില്‍ 27 നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്‍ററിലെത്തിച്ചത്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha



























