സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ രോഗമുക്തരായി; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കാസര്‍കോട് മാദ്ധ്യമപ്രവര്‍ത്തകനും രോഗം

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളിലാണ് സ്ഥിരീകരിച്ചത്. കാസര്‍കോട് മാദ്ധ്യമപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 495 പേര്‍ക്ക് രോഗം.
കാസര്‍കോടെ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ച് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാള്‍ ആന്ധ്രയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. കാസര്‍കോട് രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വന്നത്. പത്ത് പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് 10 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂരും കോഴിക്കോടും കാസര്‍കോടും മൂന്ന് പേര്‍ക്ക് വീതവും, പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗം നെഗറ്റീവായത്.
ആലപ്പുഴ, വയനാട് ജില്ലകളില്‍ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല. 102 ഹോട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേര്‍ക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേര്‍ വീട്ടിലും 51 പേര്‍ ആശുപത്രിയിലുമാണ്.
ഹോട്ട്സ്പോട്ടുകളില്‍ ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട്ടെ അജാനൂര്‍ എന്നീ പഞ്ചായത്തുകളേയും ഉള്‍പ്പെടുത്തി. നിലവില്‍ 108 ഹോട്ട് സ്പോട്ടുകള്‍ ഉണ്ട്. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവും ഉണ്ട്.
സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. വരുമാനം ഗണ്യമായി ഇടിഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായി.
https://www.facebook.com/Malayalivartha



























