സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് .. രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കൊല്ലത്ത് ... പത്ത് പേർക്ക് ഇന്ന് രോഗം ഭേദമായി

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുമുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കൊല്ലത്താണ്. തിരുവനന്തപുരത്തും കാസർകോടും രണ്ട് പേർക്ക് വീതവുമാണ് പോസിറ്റീവ് കേസുകൾ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ് കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്. കാസർകോട്ട് കൊവിഡ് സ്ഥിരീകരിച്ചത് ദൃശ്യമാധ്യമപ്രവർത്തകനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളിൽ ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നീ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി .നിലവിൽ 108 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. ഇതിൽ 28 എണ്ണം കണ്ണൂരിലും ഇടുക്കിയിൽ 15 എണ്ണവും ഉണ്ട്....
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ് എന്നും വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി എന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു
മന്ത്രിമാർ, എംഎൽഎമാർ അടക്കം ഉള്ളവരുടെ ശമ്പളം, അലവൻസ് എന്നിവ 30 ശതമാനം കുറയ്ക്കും. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമ്മ്യൂണിറ്റ്സ് തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തും...
കൊവിഡ് കാലത്തെ അതിജീവനത്തിന് ഏറ്റവും പ്രധാനം കൃഷിയാണെന്ന് നേരത്തെ മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. പദ്ധതി ഇന്ന് ചേർന്ന സെക്രട്ടറിമാരുടെ യോഗം അംഗീകരിച്ചു. ചർച്ചയിലുണ്ടായ നിർദേശങ്ങൾ കൂടി ചേർത്ത് പദ്ധതി നടപ്പാക്കും. കന്നുകാലി, മീൻ, മുട്ട എന്നിവയുടെ ഉത്പാദനം ഉയർത്തലും പദ്ധതിയുടെ ലക്ഷ്യമാണ്
https://www.facebook.com/Malayalivartha



























