തലസ്ഥാനത്ത് കർശന നിയന്ത്രണം; കടകള്‍ തുറന്നു പ്രവർത്തിക്കുക രാവിലെ ഏഴ് മുതല്‍ 12 വരെ

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ നിയന്ത്രണം. രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശന നിയന്ത്രണം. നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല മേഖലകളില്‍ നാളെ രാവിലെ ഏഴ് മുതല്‍ 12 വരെയായിരിക്കും കടകള്‍ തുറന്നു പ്രവർത്തിക്കുക..
ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. വാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. സംസ്ഥാനത്ത് നാളെ മുതല്‍ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്താന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. ആദ്യം 200 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയുമാണ് പിഴ.
പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ ഇക്കാര്യം ജനങ്ങള്‍ പൂര്‍ണമായി അനുസരിക്കാത്ത സഹാചര്യത്തിലാണ് നിയമ നടപടി ആരംഭിക്കുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാസ്ക് നല്‍കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അറിയിച്ചിരുന്നു. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം തുപ്പലേ തോറ്റു പോകും എന്ന പേരില്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























