ഫേസ്ബുക് പ്രണയം പൂത്തുലഞ്ഞപ്പോൾവീട്ടുകാരോട് കള്ളം പറഞ്ഞു കാമുകനൊപ്പം പോയി; ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഈമെയില്‍ അയച്ച് ജോലി സ്ഥലത്തു നിന്നുംമുങ്ങി; ഒടുവില്‍ കൊലപാതകം

പാലക്കാട് കൊല്ലപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതി യുവാവുമായി അടുപ്പത്തിലായത് സമൂഹമാധ്യമത്തിലൂടെ. പാലക്കാട് മണലിയില്‍ സംഗീതാധ്യാപകനായ യുവാവിന്റെ വാടകവീട്ടില്‍ നിന്നാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു..
മാര്‍ച്ച് 17 ന് കൊല്ലത്തെ വീട്ടില്‍ നിന്നും സുചിത്ര രണ്ട് ദിവസത്തെ ക്ലാസുണ്ടെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടിപാര്‍ലറില്‍ ട്രെയിനറായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. ട്രെയിനിങ് അക്കാദമിയിലെത്തിയെങ്കിലും അന്നേ ദിവസം വൈകുന്നേരം ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഈമെയില്‍ അയച്ച് ഇവര്‍ ലീവെടുത്തു. പിന്നീട് ഇത് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും സുചിത്രയുടെ വിവരമില്ലാതെയായതോടെ വീട്ടുകാര്‍ പാര്‍ലറില്‍ അന്വേഷിച്ചു. അപ്പോഴാണ് പാര്‍ലറില്‍ എത്തിയിട്ടില്ലെന്ന് മനസിലായത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
കൊല്ലത്ത് നിന്നും പാലക്കാടെത്തിയ യുവതി അധ്യാപകന്റെ വീട്ടിലാണ് കഴിഞ്ഞത്. ഇവിെട വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നും യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞെങ്കിലും പിന്നീടുണ്ടായ ചോദ്യം ചെയ്യലില്‍ കൊലപാതകംനടത്തിയെന്നു സമ്മതിച്ചതായാണ് സൂചന. മൃതദേഹം വീടിനുസമീപം കുഴിച്ചുമൂടിയതായും മൊഴി നല്‍കിയതായി അറിയുന്നു. യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വീട്ടുവളപ്പില്‍ നിന്നു പുറത്തെടുത്തു. മൃതദേഹം സുചിത്രയുടേതെന്ന് ഉറപ്പിക്കാന്‍ വിശദമായ ഫോറന്‍സിക് പരിശോധനയും നടത്തി. കോഴിക്കോട് സ്വദേശിയാണ് യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























