ശുദ്ധ വിവരക്കേട് ; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലിരിപ്പു കൊണ്ടാണു രോഗവ്യാപനമുണ്ടായതെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പ്രതികരണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിക്കു ചേര്‍ന്ന പ്രതികരണമല്ല. കേന്ദ്രമന്ത്രിയുടെ പദവിക്കു ചേര്‍ന്ന നിലപാടല്ല, ശുദ്ധ വിവരക്കേടാണ് അതെന്നും പിണറായി ആഞ്ഞടിച്ചു.
സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലാണു വി.മുരളീധരന്‍ വിമര്‍ശിച്ചത്.
സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി. അമിത ആത്മവിശ്വാസം കൊണ്ടാണു കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍സോണായി പ്രഖ്യാപിച്ചത്. പറഞ്ഞുതീരും മുന്‍പേ റെഡ് സോണായി. കേരളം ലോകത്തിനാകെ മാതൃകയാണെന്നു മുഖ്യമന്ത്രിയും സര്‍ക്കാരും പിആറുകാരും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മേനിപറച്ചില്‍കേട്ടു പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയി. ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി വി.മുരളീധരനു രാഷ്ട്രീയ തിമിരമെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനോടു നേരത്തെ പ്രതികരിച്ചത്. കേരളത്തിലെ കുറവുകള്‍ അന്വേഷിക്കുന്നത് ദുഷ്ടലാക്കോടെയാണ്. മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക് പിന്തുണയേറുന്നതാണോ മുരളീധരന്റെ വിഷമമെന്നും മന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha



























