നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍: ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കും മാത്രം

നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല മേഖലകളില്‍ നാളെ രാവിലെ ഏഴ് മുതല്‍ 12 വരെയായിരിക്കും കടകള്‍ തുറക്കുക. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കും മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
വാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. തിരുവനന്തപുരത്തെ രണ്ട് കേസുകളടക്കം സംസ്ഥാനത്ത് ഇന്ന് ആകെ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂര്‍3, കാസര്‍കോട് 3 , കോഴിക്കോട്3, പത്തനംതിട്ട1 എന്നിങ്ങനെയാണ് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്. അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസെടുത്ത് 200 രൂപ മുതല്‍ 5000 രൂപവരെ പിഴ ചുമത്തുമെന്ന് ഡിജിപി ഉത്തരവിറക്കി.
https://www.facebook.com/Malayalivartha



























