രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരാന്‍ പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ നഴ്‌സ് മരിച്ചു... ആംബുലന്‍സിന്റെ വാതില്‍ വെട്ടിപൊപൊളിച്ചാണ് ഡ്രൈവറെയും നഴ്‌സിനെയും പൊലീസും നാട്ടുകാരും ചേര്‍ന്നു പുറത്തെടുത്തത്, ഡ്രൈവര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍, ഡോണയുടെ വിയോഗവാര്‍ത്ത നാടിനെയാകെ ദു:ഖത്തിലാഴ്ത്തി

രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരാന്‍ പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിനി താണിക്കല്‍ വീട്ടില്‍ വര്‍ഗീസിന്റെ മകള്‍ ഡോണ (23) ആണ് മരിച്ചത്. ഡോണയുടെ വിയോഗവാര്‍ത്ത നാട്ടുകാരെ ഏറെ ദുഃഖത്തിലാഴ്ത്തി . വെറും 23 വയസ്സേ പ്രായമുള്ളൂ. ആ മാലാഖ ഇനി ഇല്ല എന്നോര്‍ക്കുമ്പോള്‍ എല്ലാവരെയും തളര്‍ത്തുന്നു. ഒരു മാസം മുമ്പാണ് ഡോണ അന്തിക്കാട് പിഎച്ച്‌സിയില്‍ ജോലിയില്‍ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അജയ കുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറകോട്ടെടുക്കുകയായിരുന്ന കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലില്‍ ചെന്നിടിച്ചാണ് മറിഞ്ഞത്. മതില്‍ പൂര്‍ണമായി തകര്‍ന്നു.വാരിയെല്ലിന് ഗുരുതര പരുക്കേറ്റ ഡോണയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അജയ കുമാര്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
ആംബുലന്‍സ് ഇടിച്ചുകയറി സമീപത്തെ വീടിന്റെ മതില്‍ തകര്‍ന്നു. ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ വീടിന്റെ നടുത്തളത്തിലേക്കു തെറിച്ചു വീണു.ആംബുലന്‍സ് ഡ്രൈവര്‍ കണ്ണന്‍ (29) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോണയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോസിയാണ് ഡോണയുടെ അമ്മ. സഹോദരങ്ങള്‍: വിറ്റോ, ഡാലി
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് തൃശൂര്‍ ജില്ലയിലെ കാഞ്ഞാണിയില്‍ നിന്ന് ഒരു രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ പോകുമ്പോഴായിരുന്നു അപകടം നടന്നത്. ആംബുലന്‍സിന്റെ വാതില്‍ വെട്ടിപൊപൊളിച്ചാണ് ഡ്രൈവറെയും നഴ്‌സിനെയും പൊലീസും നാട്ടുകാരും ചേര്‍ന്നു പുറത്തെടുത്തത്. കുണ്ടോളി ബിന്ദു നന്ദകുമാറിന്റെ മതിലും വീടുമാണ് ആംബുലന്‍സ് ഇടിച്ചു തകര്‍ന്നത്.
പൂര്‍ണ്ണമായും കാര്‍ ഡ്രൈവറുടെ ഭാഗത്ത് തന്നെയാണ് തെറ്റ് എന്നുറപ്പാണ് .കൃത്യമായി സൈറണ്‍ മുഴക്കി എത്തിയ ആംബുലന്‍സ് വരുന്നത് കണ്ടിട്ടും അശ്രദ്ധയോടെ വാഹനം പിറകോട്ട് എടുക്കുകയാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ മലയാളി വാര്‍ത്തയോട് വ്യക്തമാക്കിയത് മാത്രമല്ല കാര്‍ ഡ്രൈവര്‍ക്കെതിരെ കൊലപാതകത്തിനാണ് കേസ് എടുത്തിരിക്കുന്നത്ത്. എന്തെന്നാല്‍ അപകടം നടന്ന ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത് അത് കൊണ്ട് തെന്നെ വാഹന നമ്പര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂു എന്നും പ്ര്തിയെ അറസ്റ്റ് ചെയ്യാന്‍ ആയില്ല എന്നും പോലീസ് വ്യക്തമാക്കുന്നു . ഇന്ന് കാര്‍ ഡ്രൈ്വര്‍ അറസ്‌റിലാകുമെന്നും സൂചനയുണ്ട്.
രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചത് അങ്ങേയറ്റം വേദനാജനകമെന്ന് മന്ത്രി കെകെ ശൈലജ. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha


























