അന്തരിച്ച ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരം ഇന്ന്... പൊതുദര്‍ശനം ഒഴിവാക്കി, സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്‍നിര്‍ത്തി കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സംസ്‌കാരം

അന്തരിച്ച ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരം ഇന്ന്... പൊതുദര്‍ശനം ഒഴിവാക്കി, സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്‍നിര്‍ത്തി കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സംസ്‌കാരം. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍. ഉച്ചയ്ക്ക് രണ്ടരക്കാണ് ചടങ്ങുകള്‍.
കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ 20 പേര്‍ മാത്രമാണ് പങ്കെടുക്കുക. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംഎം മണിയും ജില്ലാ കളക്ടറും പങ്കെടുക്കും. കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണം സമിതിയുടെ രക്ഷാധികാരിയായിരുന്നു.2003 മുതല്‍ 2018 വരെ ഇടുക്കി രൂപതയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു.
75 വയസ് കഴിഞ്ഞപ്പോള്‍ 2018ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. ഗാഡ്കില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിര്‍ണായക നിലപാട് സ്വീകരിച്ച അദ്ദേഹം, ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കായി മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയും എത്തിയിരുന്നു.
" f
https://www.facebook.com/Malayalivartha


























