വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.70 ലക്ഷം പേര്‍ നോര്‍ക്ക വഴി തിരിച്ചെത്താന്‍ അപേക്ഷ നല്‍കി... കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കൂടുതല്‍, രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചിലൊന്ന് ആളുകള്‍ക്ക് മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങള്‍ വാടകക്ക് എടുത്തോ നാട്ടിലെത്താന്‍ കഴിയൂ, അതിര്‍ത്തി കടക്കാന്‍ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താന്‍ കടമ്പകള്‍ അനവധി

അന്തര്‍സംസ്ഥാന പ്രവാസികള്‍ക്കുള്ള ഡിജിറ്റല്‍ യാത്രാ പാസ്സ് ലഭിക്കുന്നതിന് ംംം.രീ്ശറ19 ഷമഴൃമവേമ.സലൃമഹമ.ിശര.ശി എന്ന വെബ്സൈറ്റില്‍ കൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.നോര്‍ക്ക രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് പാസ്സിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാര്‍ റൂം നമ്പറുകളായ 0471 2781100, 2781101 എന്നിവയിലോ 8281312912 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോര്‍ക്ക വഴി തിരിച്ചെത്താന്‍ അപേക്ഷ നല്‍കിയത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കൂടുതല്‍. രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചിലൊന്ന് ആളുകള്‍ക്ക് മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങള്‍ വാടകക്ക് എടുത്തോ നാട്ടിലെത്താന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കിയില്ലെങ്കില്‍ യാത്ര ബുദ്ധിമുട്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് കേരളത്തില്‍ എത്തിച്ചേരാന്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ പൂര്‍ണ പിന്തുണയും ഇടപെടലും ഇതിലുണ്ടാവണം. രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം സഹിതം വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന കേരളീയര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താന്‍ കടമ്പകള്‍ അനവധിയാണ്. തിരികെ വരുന്നവരെ വിളിക്കാനായുളള സ്വകാര്യ വാഹനങ്ങള്‍ക്ക് ജില്ലകള്‍ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തിയ ഇടുക്കി സ്വദേശി ക്രിസ്റ്റിക്ക് വീട്ടിലേക്ക് പോകാനുളള വാഹനത്തിന് ഇടുക്കിയില്‍ നിന്നും തിരുവനന്തപുരം വരെ യാത്രാനുമതി കിട്ടിയില്ല. ഇതോടെ ഈ വിദ്യാര്‍ത്ഥി ദുരിതത്തിലായി. ആഴ്ചകള്‍ നീണ്ട ലോക്ക് ഡൗണില്‍ അന്യദേശത്ത് കുടുങ്ങിപ്പോയവര്‍ ഏറെ പണിപ്പെട്ടാണ് അതിര്‍ത്തി വരെ എത്തുന്നത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ പാസ് ലഭിക്കാത്തതിനാല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തിരിച്ചു വരവ് സാധ്യമായിട്ടില്ല. തമിഴ്‌നാട് വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
അര ലക്ഷത്തിലേറെ മലയാളികളാണ് തമിഴ്‌നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. നോര്‍ക്ക വെബ്‌സൈറ്റ് വഴി ഡിജിറ്റല്‍ പാസ് ലഭിച്ചവര്‍ക്കും തമിഴ്‌നാട്ടിലെ ജില്ലാ അതിര്‍ത്തികള്‍ കടക്കാനായിട്ടില്ല. ഇ പാസ് അനുവദിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാണ് തടസം.എന്തായാലും വാഹനമെത്താതെ കുടുങ്ങിപ്പോയവരെ തല്‍ക്കാലം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതിര്‍ത്തി കടക്കാന്‍ ടാക്‌സി സൗകര്യങ്ങള്‍ കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി.
കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ മടങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് നോര്‍ക്കയില്‍ നിന്ന് ശേഖരിച്ച ശേഷം ഇവരെ നേരിട്ട് തിരിച്ചെത്തിക്കാനുള്ള അന്തിമ രൂപ രേഖ സര്‍ക്കാര്‍ തയ്യാറാക്കും. വിദൂര സംസ്ഥാനങ്ങളിലുളളവരെ കൊണ്ടുവരുന്നതിന് പ്രത്യേക തീവണ്ടി കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാനം. സമീപ സംസ്ഥാനങ്ങളിലുളളവരെ റോഡ് മാര്‍ഗം തിരികെ എത്തിക്കണമെന്ന ആവശ്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അതെ സമയം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ പ്രത്യേക നടപടികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേന്ദ്രത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ശ്രദ്ധയില്‍പെടുത്തും. രക്ഷാകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളത്തില്‍ പറഞ്ഞു.
വാഹനം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ച് ആളെ കൊണ്ടുവരില്ല. ഓരോ സംസ്ഥാനത്തുനിന്നും ആളുകള്‍ വരുന്നതിന് അതത് സംസ്ഥാനങ്ങളാണ് മുന്‍കൈയെടുക്കേണ്ടത്. സ്വീകരിക്കേണ്ട സംസ്ഥാനം അതിന് തയാറുണ്ടോ എന്നാണ് പറയേണ്ടത്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പേരുവിവരം കേന്ദ്രത്തെ അറിയിച്ചു. ആളുകളെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ മറ്റ് ചില സംസ്ഥാനങ്ങളുടെയും നമ്മളുടെയും നിലപാടില്‍ വ്യത്യാസങ്ങളുണ്ട്. വരുന്ന എല്ലാവരെയും സ്വീകരിക്കുമെന്നതാണ് നമ്മുടെ നിലപാട്. മറ്റ് ചില സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായി ആള്‍ ചെല്ലുന്നതിനോട് യോജിപ്പില്ല.
അതിഥി തൊഴിലാളികളില്‍ വലിയ സംഖ്യ ഇവിടെയുണ്ട്. പോകാന്‍ താല്‍പര്യമുള്ളവെര അയക്കും. സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം. അതിഥി തൊഴിലാളികള്‍ മടങ്ങുന്നതിന്റെ ടിക്കറ്റ് നിരക്ക് അവരവര്‍ കൊടുക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും വഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് വരെ കര്‍ണാടകയില്‍ നിന്ന് 55128, തമിഴ്‌നാട്ടില്‍ നിന്ന് 50863, മഹാരാഷ്ട്രയില്‍ നിന്ന് 22515 എന്നിങ്ങനെയാണ് നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളുടെ എണ്ണം. തെലങ്കാന- 6422, ഗുജറാത്ത്- 4959, ആന്ധ്രാപ്രദേശ്- 4338, ഡല്‍ഹി- 4236, ഉത്തര്‍പ്രദേശ്- 3293, മധ്യപ്രദേശ്- 2490, ബീഹാര്‍ 1678, രാജസ്ഥാന്‍- 1494, പശ്ചിമബംഗാള്‍- 1357, ഹരിയാന- 1177, ഗോവ- 1075 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണം. 1000ല്‍ താഴെ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റു ചില സംസ്ഥാനങ്ങള്‍ കൂടി ഉണ്ട്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
ഇതുവരെ 28272 പേര്‍ പാസിന് അപേക്ഷിച്ചു. 5470 പാസുകള്‍ വിതരണം ചെയ്തു. ഉച്ചവരെ 515 പേര്‍ വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി എത്തി. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പാസുകള്‍ വിതരണം ചെയ്യുന്നുണ്ട്. അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























