Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

800 പ്രവാസികളെയും കൊണ്ട് ഒരു വലിയ ഇടവേളക്ക് ശേഷം 4 വിമാനങ്ങള്‍ കേരളത്തില്‍ പറന്നിറങ്ങും.... കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി

05 MAY 2020 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

800 പ്രവാസികളെയും കൊണ്ട് ഒരു വലിയ ഇടവേളക്ക് ശേഷം 4 വിമാനങ്ങള്‍ കേരളത്തില്‍ പറന്നനിറങ്ങുകയാണ് മെയ് ഏഴ് മുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലെത്തും. ദുബായ് വിമാനം കേഴിക്കോടെക്കാണ് ആദ്യ ദിവസം എത്തുക. ഓരോ വിമാനത്തിലും 200 യാത്രക്കാര്‍ വീതമാവും ഉണ്ടാവുക. അങ്ങനെയാണ് 4 വിമാനങ്ങളില്‍ നിന്നും 800 പേര് എന്ന കണക്കില്‍ എത്തിയത്

യുഎഇയിലെ 2650 പേര്‍ ഒരാഴ്ച കൊണ്ട് നാട്ടിലെത്തിക്കും യാത്രാ നിരോധനത്തെ തുടര്‍ന്നാണ് അബുദാബിയിലെയും അല്‍ അയ്നിലെയും ഓഫീസുകള്‍ അടച്ചിരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പട്ടിക അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിത്തുടങ്ങും.

ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയില്‍ 84 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയില്‍ വിമാന മാര്‍ഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ദില്ലിയിലേക്കും 11 വിമാനങ്ങള്‍ വീതമാണ് ഉണ്ടാവുക.
അമേരിക്കയിലേക്കും ആദ്യ ഘട്ടത്തില്‍ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി ആറ് വിമാനങ്ങള്‍ അമേരിക്കയിലേക്ക് അയക്കും.

ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പിന്‍സ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളില്‍ നിന്നാണ് വിമാനമാര്‍ഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.


എയര്‍ ഇന്ത്യാ എക്സ്പ്രസ് യുഎഇ യിലെ താല്‍ക്കാലികമായി അടച്ചിട്ടിരുന്ന ഓഫീസുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും തുറക്കുന്നു. ആദ്യ ദിവസം നാലു വിമാനങ്ങളാണ് കേരളത്തില്‍ എത്തുക. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കും ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുമാകും വിമാനങ്ങള്‍ എത്തുക

രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണി വരെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ആവശ്യക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച ഓഫീസ് സമയം നീട്ടുമെന്നും എയര്‍ ഇന്ത്യയുടെ അബുദാബി ഓഫീസിനെ ഉദ്ധരിച്ച ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ദുബായിലെയും ഷാര്‍ജയിലെയും ഓഫീസുകളും ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വിമാനത്തിന്റെ സമയം പിന്നീട് അറിയിക്കും. യാത്രാക്കൂലി സ്വയം വഹിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആദ്യ ആഴ്ച കുവൈറ്റിലും ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും അടക്കമുള്ള ഒമ്പത് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലായി 14,850 പ്രവാസികളെ നാട്ടിലെത്തിക്കും. മനാമ, കുവൈറ്റ്, മസ്‌ക്കറ്റ്, ജിദ്ദ, ക്വാലലംപൂര്‍ എന്നിവിടങ്ങളാണ് മറ്റ് അഞ്ച് നഗരങ്ങള്‍. 11 വിമാനങ്ങള്‍ വീതം ഡല്‍ഹിയിലേക്കും തമിഴ്നാട്ടിലേക്കും പോകും. 12 രാജ്യങ്ങളിലെ പ്രവാസികളെയാണ് നാട്ടില്‍ എത്തിക്കുക. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും വിമാനം അയയ്ക്കും. അമേരിക്കയിലേക്ക് ആറും ബ്രിട്ടനിലേക്ക് ഏഴും വിമാനങ്ങളാണ് അയയ്ക്കുക.

പ്രവാസികളെ നാട്ടിലേക്കു തിരിച്ചെത്തിക്കുന്നതിന്റെ ആദ്യഘട്ടം ഏഴിനു തുടങ്ങും. 43 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കു രണ്ടാം വീടും തൊഴിലിടവുമായ യു.എ.ഇയില്‍നിന്നാകും തുടക്കം. തുടര്‍ന്ന് സൗദി അറേബ്യ, കുെവെത്ത് തുടങ്ങി മറ്റു ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, യു.കെ, യു.എസ്. എന്നിവിടങ്ങളില്‍നിന്നു പ്രവാസികളുടെ മടക്കത്തിനു സൗകര്യമൊരുക്കും.

രോഗികള്‍, ഗര്‍ഭിണികള്‍, വിസ കാലാവധി അവസാനിച്ചവര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാകും മുന്‍ഗണനാ ക്രമമെന്നു വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഗള്‍ഫ് യുദ്ധകാലത്ത് ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരെയാണ് ഇന്ത്യ തിരിച്ചെത്തിച്ചത്. കോവിഡ് ഭീതിയില്‍ നാട്ടിലെത്താനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ദശലക്ഷക്കണക്കിനാളുകളാണു രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.

19 ലക്ഷത്തോളം പേര്‍ക്കു മടങ്ങിവരാന്‍ ആദ്യഘട്ടങ്ങളില്‍ അവസരമൊരുക്കും.കേരളത്തിന്റെ നോര്‍ക്കയില്‍ നാലു ലക്ഷത്തോളം മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 61,009 പേര്‍ ജോലി നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികള്‍ 9,827 പേര്‍. സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ 41,236. വിസ കാലാവധി കഴിഞ്ഞതോ റദ്ദാക്കപ്പെട്ടവരോ ആയ 27,100 പേരും ജയില്‍ മോചിതരായ 806 പേരും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആദ്യഘട്ടത്തില്‍ അവസരം കിട്ടിയേക്കില്ല.

അതേസമയം, ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകള്‍ വീതമാണ് പുറപ്പെട്ടത്. ദുബായിലേക്കുള്ള കപ്പലുകള്‍ വ്യാഴാഴ്ച വൈകിട്ട് അവിടെ എത്തും. എട്ടാം തീയതി മടങ്ങിയേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദുബായില്‍ നിന്ന് കപ്പലുകള്‍ കൊച്ചിക്ക് വരും. മടക്കയാത്രയ്ക്ക് മൂന്നര ദിവസം വേണം. കൂടുതല്‍ കപ്പലുകള്‍ തയ്യാറാണെന്നും ആവശ്യത്തിന് അനുസരിച്ച് നിയോഗിക്കുമെന്നും സേനവൃത്തങ്ങള്‍ അറിയിച്ചു.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (17 minutes ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (6 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (8 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (13 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (13 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (14 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (14 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (15 hours ago)

Malayali Vartha Recommends