വേനല്‍ മഴ ലഭിച്ചതോടെ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചു

അടിമാലിയില്‍ വേനല്‍ മഴ ലഭിച്ചതോടെ നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചു.
വേനല്‍ കടുത്തതോടെ 2 മാസമായി വെള്ളച്ചാട്ടങ്ങള്‍ വറ്റി വരണ്ട നിലയില്‍ ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച ലഭിച്ച കനത്ത മഴയാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണമായത്.
ഇതിനിടെ ആണ് നേര്യമംഗലം വനമേഖലയില്‍ വേനല്‍ മഴ ശക്തമായത്.
കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുവഴി സഞ്ചാരികളുടെ വരവ് നിലച്ചു.
ഇതിന് മാറ്റം വരുന്നതോടെ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയാണ് വെള്ളച്ചാട്ടങ്ങള്‍ ഒരുക്കുന്നത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളം ആയി വീണ്ടും ചീയപ്പാറയും വാളറയും സജീവമാകും.
https://www.facebook.com/Malayalivartha


























