പുതുപ്പള്ളി പെരുന്നാളിന് ചടങ്ങുകള്‍ മാത്രം, പെരുന്നാള്‍ നാളെ മുതല്‍

ലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തിരുന്ന പുതുപ്പള്ളിയിലെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാള്‍ ദിനങ്ങള്‍ നാളെയും മറ്റന്നാളും. പെരുന്നാളിന് ഇത്തവണ ചടങ്ങുകള്‍ മാത്രം. പെരുന്നാള്‍ ദിനങ്ങളിലെ പ്രൗഢഗംഭീരമായിരുന്ന പൊതുസമ്മേളനതിതില്‍ വച്ചായിരുന്നു ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കിയിരുന്നത്.
പെരുന്നാള്‍ വേളയില്‍ പ്രത്യക്ഷപ്പെടുന്ന താല്‍ക്കാലിക വ്യാപാര മേളകളും പള്ളിയും പരിസരങ്ങളും കൂടാതെ പുതുപ്പള്ളിദേശമാകെ പെരുന്നാള്‍ വേളകളില്‍ ദീപാലങ്കാരങ്ങളില്‍ തിളങ്ങിയിരുന്നതും ഇത്തവണ ഓര്‍മ മാത്രം. കുരിശു പള്ളികളില്‍ നിന്നുള്ള പ്രദക്ഷിണം തീര്‍ഥാടക സംഗമമായാണ് നടന്നിരുന്നത്. 401 പവന്‍ തൂക്കം വരുന്ന ഈ കുരിശ് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണ് പുറത്തെടുക്കാറുള്ളത്.
പുതുപ്പള്ളി, എറികാട് കരകളില്‍ നിന്നും കൊണ്ടുവരുന്ന വിറക് ഉപയോഗിച്ചുള്ള പുതുപ്പള്ളി വെച്ചൂട്ട് പ്രശസ്തമാണ്. പെരുന്നാള്‍ ദിവസം ഉച്ചയോടെയാണ് ചോറും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വിളമ്പാറുള്ളത്. കുട്ടികളുടെ ആദ്യ ചോറൂട്ടും നടന്നിരുന്നു.
നാളെയും മറ്റന്നാളുമായി പുതുപ്പള്ളി പെരുന്നാള്‍ ചടങ്ങുകള്‍ മാത്രമായി നടത്തുമെന്നും വിശ്വാസികള്‍ വീടുകളില്‍ ഇരുന്നു പ്രാര്‍ഥനാപൂര്‍വം പങ്കെടുക്കണമെന്നും വികാരി ഫാ.എ.വി.വര്‍ഗീസ് ആറ്റുപുറം പറഞ്ഞു. നാളെ രാവിലെ 7-ന് കുര്‍ബാന, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേല്‍, 8.30ന് പൊന്നിന്‍ കുരിശ് പുറത്തെടുത്തു സ്ഥാപിക്കല്‍, 5.30ന് സന്ധ്യാനമസ്‌കാരം- ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, 6-ന് സന്ദേശം നാഗ്പുര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ബിജേഷ് ഫിലിപ്. 7-ാം തീയതി 8-ന് കുര്‍ബാന- ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, തുടര്‍ന്നു പെരുന്നാള്‍ വാഴ്വ്. വിശ്വാസികള്‍ക്കു പെരുന്നാള്‍ ഓണ്‍ലൈനിലൂടെ കാണുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തി. നേര്‍ച്ചക്കാഴ്ചകള്‍ ഫെഡറല്‍ ബാങ്ക് പുതുപ്പള്ളി ബ്രാഞ്ച് അക്കൗണ്ടില്‍ അയയ്ക്കാം. അക്കൗണ്ട് നമ്പര്‍ 12740100049276. ഐഎഫ്എസ് കോഡ്: FDRL 0001274
https://www.facebook.com/Malayalivartha


























