മലപ്പുറത്ത് നാട്ടുകാരെ ഭീതിഴിലാഴ്ത്തി അജ്ഞാതൻ! കുളികഴിഞ്ഞിറങ്ങിയ യുവതിയെ കാത്തിരുന്നത് മുളകുപൊടി തന്ത്രം... സ്ത്രീകളെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന നാട്ടിലെ വില്ലനെ പിടികൂടാനുറച്ച് പോലീസ്...

കഴിഞ്ഞ ദിവസമാണ് സംഭവം. ലോക് ഡൗണിനിടയിലും ബ്ലാക്മാനിനും പിന്നാലെ അജ്ഞാത മനുഷ്യന്റെ ആക്രമണം. കരുളായിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുകയാണ്.
കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷയുടെ കണ്ണില്‍ ശനിയാഴ്ച അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞു. വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍നിന്നും കുളികഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സംഭവം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ വീടിനു സമീപത്തെ ബി.എസ്. ബാബുവിന്റെ വീട്ട് മുറ്റത്തും മുളകുപൊടി വിതറിയനിലയില്‍ കാണപ്പെട്ടു. കഴിഞ്ഞദിവസങ്ങളായി അമരമ്പലം, കരുളായി ഗ്രാമപ്പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അജ്ഞാതന്റെ ശല്യമുണ്ട്.
കഴിഞ്ഞദിവസം നരിപൊയിലില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നേരെ മുളകുപൊടി എറിഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂക്കോട്ടുംപാടം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha


























