കഷ്ടപ്പാടുകളില്‍ നിന്നും നേട്ടത്തിന്റെ നെറുകയിലേക്ക്... കേരളത്തിന് അഭിമാനമായി മാറിയ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായി

കഷ്ടപ്പാടുകളില്‍ നിന്നും നേട്ടത്തിന്റെ നെറുകയിലേക്ക് എത്തിയ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായി.
ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണ് ശ്രീധന്യ സുരേഷ്. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വേദശിയാണ് ശ്രീധന്യ. വളരെയധികം കഷ്ടപ്പാടുകളില്‍ നിന്നുകൊണ്ടായിരുന്നു ശ്രീധന്യ ഈ വിജയം നേടിയെടുത്തത്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് കരസ്ഥമാക്കിയാണ് ശ്രീധന്യ നേട്ടത്തിലെത്തിയത്. 2017ലായിരുന്നു ഈ വിജയം. പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്‌യ ശ്രീധന്യ.
വയനാട്ടില്‍ നിന്ന് ആദ്യമായി ഐഎഎസ് പട്ടം നേടുന്നതും ശ്രീധന്യയാണ്. കേരളത്തിന് അഭിമാനമാണ് ഈ നേട്ടം. ഒപ്പം ഇന്നത്തെ തലമുറയക്കുള്ള യഥാര്‍ത്ഥ മാതൃകയും.
തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ മകളായ ശ്രീധന്യയുടെ നിശ്ചയ ദാര്‍ഢ്യമായിരുന്നു ഈ വിജയത്തിന് പിന്നില്‍. അച്ഛന്‍ സുഷേ്. അമ്മ: കമല. സഹോദരന്‍ ശ്രീരാഗ്.
https://www.facebook.com/Malayalivartha


























