കേരളത്തിലുടനീളമുള്ള ആശുപത്രികളില്‍ ഭ്രൂണങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കപ്പെട്ട നില തുടരുന്നു... കൃത്രിമ ഗര്‍ഭധാരണം വഴി അച്ഛനും അമ്മയുമാകാന്‍ കൊതിച്ചിരിക്കുന്ന ദമ്ബതികൾക്ക് നിരാശ!

കോവിഡ് മഹാമാരിയെ തടയാനുള്ള ലോക്ഡൗൺ തുടരുകയാണ്. ഇപ്പോഴിതാ മാതാപിതാക്കളാകാന്‍ കൊതിച്ച് കാത്തിരിക്കുന്ന കേരളത്തിലെ ചില ദമ്ബതികള്‍ക്കും കോവിഡ് മൂലം കടുത്ത നിരാശയാണ്.
കൃത്രിമ ഗര്‍ഭധാരണം വഴി അച്ഛനും അമ്മയുമാകാന്‍ കൊതിച്ചിരിക്കുന്ന ദമ്ബതികളെ കാത്ത് കേരളത്തിലുടനീളമുള്ള ആശുപത്രികളില്‍ ഭ്രൂണങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കപ്പെട്ട നിലയില്‍ തുടരുകയാണ്. കൃത്രിമഗര്‍ഭധാരണത്തിനായി അമ്മയുടെ വാടകവയര്‍ കാത്തിരിക്കുന്ന 50 ഓളം ഭ്രൂണങ്ങളാണ് ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനത്തിലേക്ക് മാറ്റിയത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദമ്ബതികള്‍ക്കും ഇവര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറായ സ്ത്രീകള്‍ക്കും ആശുപത്രിയില്‍ എത്താന്‍ കഴിയാത്തതാണ് ഒരു കാരണം. ഇതിനൊപ്പം പ്രതിരോധമരുന്ന് കൃത്യമായി കണ്ടെത്താത്തതും പ്രശ്‌നമായതോടെ അനേകം ദമ്ബതികളാണ് നിരാശയില്‍ കഴിയുന്നത്. ലോക്ഡൗണ്‍ വന്നതോടെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാനിരുന്ന ഭ്രൂണങ്ങള്‍ പ്രത്യേകമായി തയ്യാറാക്കിയ ഫ്രീസറില്‍ തന്നെ സൂക്ഷിക്കാന്‍ തീരുമാനിച്ചു.
മൈനസ് 180 ഡിഗ്രി തണുപ്പില്‍ ലിക്വിഡ് നൈട്രജന്‍ നിറച്ച് പ്രത്യേകമായി ക്രമീകരിച്ച ഫ്രീസറിലാണ് കൃത്രിമഗര്‍ഭധാരണത്തിന് ഒരുക്കിയ ഭ്രൂണങ്ങള്‍ സൂക്ഷിക്കുന്നത്.
അണ്ഡോത്പാദനം കൂട്ടുന്നതിനുള്ള കുത്തിവെപ്പുള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തുടങ്ങാനിരിക്കെയാണ് കോവിഡും ലോക്ഡൗണും വന്നത്. അതേസമയം ഇങ്ങിനെ സൂക്ഷിച്ചുവെയ്ക്കുന്ന ഭ്രൂണം കേടായി പോകുമോ എന്നാണ് ആള്‍ക്കാരുടെ ആശങ്ക. എന്നാല്‍ അതില്‍ അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധരും പറയുന്നു.
https://www.facebook.com/Malayalivartha


























