കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്ബളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനു സ്റ്റേയില്ല; ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്നും, പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും ഹൈക്കോടതി

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്ബളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനു സ്റ്റേയില്ല.
ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്നും, പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി.
പ്രതിപക്ഷ സംഘടനകളാണ് ഓര്‍ഡിനന്‍സ് നിമാനുസൃതമല്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. സാമ്ബത്തിക പ്രതിസന്ധിയിലായതിനാല്‍ ശമ്ബളം പിടിക്കേണ്ടത് ഇപ്പോള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തേ കോടതിയില്‍ പറഞ്ഞിരുന്നു.
ഇതിനെതിരായി ഒരു ഉത്തരവ് വന്നാല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കും. പാവപ്പെട്ടവരാണ് കഷ്ടത്തിലാവുന്നത്. സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ അവകാശമുണ്ട്.
നിയമനിര്‍മാണം നടത്താമെന്ന് ശമ്ബളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓര്‍ഡിനന്‍സ്.
https://www.facebook.com/Malayalivartha


























