കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ ജൂലൈയില്‍ നടക്കും... ജെഇഇ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ), നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച പരീക്ഷകള്‍ ജൂലൈയില്‍ നടക്കും.
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാലാണ് പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ 26നായിരിക്കും നീറ്റ് പരീക്ഷ.
ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23വരെ നടക്കും. പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും മന്ത്രി അറിയിച്ചു.നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























