കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു... രണ്ടു ദിവസത്തിനിടെ നഷ്ട്ടമായത് 7 ജീവന്; ആശങ്കയോടെ പ്രവാസികൾ!
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. ഇന്ന് മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുകയാണ്.
എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ (31) ഒമാനില്‍വച്ചു മരിച്ചു.
റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂര്‍ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തില്‍ മരിച്ചു.
മുബാറകിയയില്‍ റസ്റ്ററന്റ് നടത്തുകയായിരുന്നു അഷ്റഫ്. കോവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാദാപുരം കുനിയില്‍ സ്വദേശി മജീദ് മൊയ്തു (47) ദുബായില്‍ മരിച്ചു. രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.
https://www.facebook.com/Malayalivartha