സന്നദ്ധപ്രവര്ത്തകന് നോഡല്‍ ഓഫിസര്‍ ആയി ആള്‍മാറാട്ടം നടത്തി, കലക്ടര്‍ പരാതി നല്കി
കോവിഡ് 19 വൊളന്റിയറായി റജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ നിന്നു വിമുക്തി വൊളന്റിയറായി താല്‍ക്കാലികമായി നിയമിക്കപ്പെട്ടിരുന്ന വ്യക്തി നാഷനല്‍ ഹെല്‍ത്ത് മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കോവിഡ് 19 നോഡല്‍ ഓഫിസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ കലക്ടര്‍, ജില്ലാ പൊലീസ് മേധാവിക്കു പരാതി കൈമാറി.
ചാലിയം കുടുംബാരോഗ്യ കേന്ദ്രം ഓഫിസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുന്നതായി പരാതി എന്‍എച്ച്എം ജില്ലാ മാനേജര്‍ കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഈ വ്യക്തി നാഷനല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല.
വിമുക്തി കൗണ്‍സലിങ് സെന്ററില്‍ സന്നദ്ധ പ്രവര്‍ത്തകനായെത്തിയ വ്യക്തി എന്‍എച്ച്എമ്മിന്റെയും എക്സൈസിന്റെയും പേരിലും തിരിച്ചറിയല്‍ കാര്ഡുണ്ടാക്കിയതായും ആരോപണം. നാഷനല്‍ ഹെല്‍ത്ത് മിഷന് ആന്‍ഡ് വിമുക്തി എക്സൈസ് ഇന്‍ചാര്‍ജ് എന്നു ചേര്‍ത്ത ശേഷം പേരും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തി.എന്നാല്‍ ഈ വ്യക്തി എഡിഎമ്മിന്റെ പിഎ ആണെന്നതും എഡിഎമ്മിന്റെ കസേരയിലിരുന്നു ഫോട്ടോ എടുത്തെന്ന ആരോപണവും ശരിയല്ലെന്നു എഡിഎം രോഷ്ണി നാരായണന് അറിയിച്ചു.
ഹെല്‍ത്ത് ഓഫിസര്‍ ഇന്‍ ചാര്‍ജ്, കാലിക്കറ്റ് കലക്ടറേറ്റ് എന്ന പേരിലാണ് തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയത്. നാഷനല്‍ ഹെല്‍ത്ത് മിഷന്റെ എംബ്ലം ഉള്‍പ്പെടെ ചേര്‍ത്തിട്ടുണ്ട്. യുവാവിനെ കഴിഞ്ഞിവസം പിരിച്ചുവിട്ടിരുന്നു.
https://www.facebook.com/Malayalivartha