ശക്തമായ മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ തീഗോളം മണ്ണിനടിയിലേക്ക് പാഞ്ഞ് കയറി; പിന്നാലെ പറമ്പിലെ വലിയ മരങ്ങൾ വിണ്ട് കീറി,പരശുവയ്ക്കലിലാണ് സംഭവം

സംസ്ഥാനത്ത് വരാനിരിക്കുന്നത് അതീവ ജാഗ്രതയുടെ ദിനങ്ങൾ എന്ന് റിപ്പോർട്ട്. ഇതേതുടർന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകുകയുണ്ടായി. മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഇതിനോടകം തന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേതുടർന്ന് വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത ഇനിയുള്ള ദിവസങ്ങളിൽ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
എന്നാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന സാഹചര്യം നിലനിൽക്കെ ഭീതി പടർത്തി തലസ്ഥാനത്ത് മറ്റൊരു സംഭവം. മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകൾക്ക് കേടുപാടുകളുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ബുധൻ വൈകീട്ട് പരശുവയ്ക്കലിലാണ് സംഭവം നടന്നത്. പരശുവയ്ക്കൽ സ്വദേശി വത്സല, സതീഷ്, അംബി, ജയൻ എന്നിവരുടെ വീടുകൾക്കാണ് എത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായത്. ശക്തമായ മഴയ്ക്കിടെ വീടിന് സമീപം സ്ഫോടകശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിലേക്ക് താഴ്ന്ന് പോകുന്നത് വത്സല കാണുകയുണ്ടായി. ഇതേതുടർന്ന് നിമിഷങ്ങൾക്കകം സമീപത്തെ പറമ്പിലെ വലിയ മരങ്ങൾ വിണ്ട് കീറുകയും അടുത്ത വീടുകളുടെ ചുവരുകൾ പൊട്ടുകയും ചെയ്തു.
അതോടൊപ്പം തന്നെ സതീഷിന്റെ വീടിന്റെ അടുക്കളയുടെ ചുവർ തുരന്ന് തറയിലെ ടൈൽസുകൾ പൊട്ടുകയും വയറിങ് കത്തുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്. എന്നാൽ ഇത്തരം ഒരു അവസ്ഥ വീട്ടിലുണ്ടായിരുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കുന്നത് പോലെ അനുഭവപ്പെടുകയും ചെയ്തു. വീടിന്റെ ജനൽ ചില്ലുകളും അടുക്കളയിലെ കോൺക്രീറ്റും പൊട്ടലേൽക്കുകയുണ്ടായി.
തുടർന്ന് തീഗോളം വീണ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് സതീഷിന്റെ വീട്. ഇവരുടെ പറമ്പിലെ അക്കേഷ്യാമരമാണ് ഇത്തരം ഒരു സാഹചര്യത്തെ തുടർന്ന് പിളർന്നത്. അംബി, ജയൻ എന്നിവരുടെ വീടുകളിലെ ചുവരുകളും ഇത്തരത്തിൽ പൊട്ടിയിട്ടുണ്ട്. ഇതേതുടർന്ന് സ്ഥലം കാണാൻ ഒട്ടേറെ പേരെത്തിയതായും റിപ്പോർട്ട്. ഇത്തരം ഒരു തീഗോളം പതിച്ച സമയം തന്നെ വൈദ്യുതിവ്യതിയാനം മൂലം പരശുവയ്ക്കൽ പ്രദേശത്തെ ഒട്ടേറെ വീടുകളിലെ ടിവിയടക്കമുള്ള വൈദ്യുതോപകരണങ്ങൾ തകരാറിലായതായി അവിടെയുള്ളവർ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























