കോവിഡ് കാലത്ത് ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയത് 1,818 പേര്‍

സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് കോവിഡ് പശ്ചാത്തലത്തില്‍ അവധിയും ജാമ്യവും ശിക്ഷാ ഇളവും വഴി പുറത്തു കഴിയുന്നത് 1,818 തടവുകാരാണ്.
സംസ്ഥാനത്ത് ആകെ 6,298 തടവുകാരാണുള്ളത്. ഇവരില്‍ ശിക്ഷാകാലാവധിയുടെ മൂന്നില്‍ രണ്ടും പൂര്‍ത്തിയാക്കിയ 85 പേര്‍ക്ക് ഇക്കാലത്തു ശിക്ഷാഇളവും അനുവദിച്ചു.
ജയിലുകളില്‍ കോവിഡ് വ്യാപനം തടയാനായി തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണു വിവിധ വിഭാഗങ്ങളില്‍പ്പെട്ട തടവുകാരെ പുറത്തു നിര്‍ത്തിയിട്ടുള്ളതെന്നു ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തിറങ്ങിയ വിവിധ വിഭാഗം തടവുകാര്‍:
അവധിയില്‍ പോയവര്‍ക്കു ജയില്‍ ചട്ടത്തില്‍ ഇളവനുവദിച്ച് അവധി നീട്ടിയത്- 770 പേര്‍, അവധി കഴിഞ്ഞു ലോക്ഡൗണ്‍ കാലത്തു തിരിച്ചെത്തേണ്ടവരുടെ അവധി നീട്ടിയത്- 114, ഏഴു വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കേസുകളിലെ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചത്- 690, . പ്രത്യേക അടിയന്തര അവധി കിട്ടിയവര്‍- 129, അതിഗുരുതര കുറ്റം ചെയ്യാത്ത വയോധികര്‍- 30, ശിക്ഷയുടെ മൂന്നില്‍ രണ്ടും പൂര്‍ത്തിയാക്കി ഇളവു നേടിയവര്‍-85
https://www.facebook.com/Malayalivartha
























