സോണുകളായി വേര്‍തിരിക്കില്ല, രോഗ വ്യാപനമുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ വിട്ട് സഞ്ചാരം അനുവദിക്കില്ല

അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് നിയന്ത്രണം കര്‍ശനമാക്കുമെന്നും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ ഇനിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രോഗ വ്യാപനമുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ വിട്ട് സഞ്ചാരം അനുവദിക്കില്ല. സംസ്ഥാനത്ത് ഒരിടത്തും ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല.
പ്രവാസികളുടെ ക്വാറന്റീന്‍ കാര്യത്തില്‍ സംസ്ഥാന നിലപാടിന് മാറ്റമില്ല. ക്വാറന്റീനിലുള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല. പുറത്തിറങ്ങുന്നത് പൊലീസ് നിരീക്ഷിക്കും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണിന് മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാളയാറില്‍ സര്‍ക്കാരിന് രാഷ്ട്രീയമില്ല. എംപിമാര്‍ ചെയ്ത തെറ്റ് ന്യായീകരിക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. മന്ത്രി എ.സി.മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്നുവച്ചത് വിശദമായ പരിശോധനയ്ക്കു ശേഷമാണ്.
https://www.facebook.com/Malayalivartha
























