കേരളത്തില്‍ ഇന്നലെ 16 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.... ഏഴു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ തമിഴ്‌നാട്ടില്‍ നിന്നും രണ്ടു പേര്‍ മുംബയില്‍ നിന്നും വന്നവര്‍, സംസ്ഥാനത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു, സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത, കരുതല്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി .

കേരളത്തില്‍ ഇന്നലെ 16 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട് ജില്ലയില്‍ നിന്ന് അഞ്ചുപേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്ന് നാലുപേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്ന് രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ തമിഴ്‌നാട്ടില്‍ നിന്നും രണ്ടു പേര്‍ മുംബയില്‍ നിന്നും വന്നതാണ്. ഇതുവരെ 576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. കരുതല്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ്. 122 പേരെയാണ് വെള്ളിയാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. മലപ്പുറത്ത് നിന്നാണ് കൂടുതല്‍ പേരെ ആശുപത്രിയിലാക്കിയത്, 36 പേര്‍. കോഴിക്കോട് 17ഉം കാസര്‍കോട് 16 ഉം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് വയനാട് ജില്ലയിലാണ്, 19 പേര്‍. ഇതുവരെ 42,201 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 40,639 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4630 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 4424 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. നിലവില്‍ 16 ഹോട്ട്സ്പോട്ടുകളാണ് കേരളത്തിലുള്ളത്.
"
https://www.facebook.com/Malayalivartha
























