പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ ഏഴുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അമ്മൂമ്മയും ഷോക്കേറ്റു മരിച്ചു, മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാവേലിക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി, സംസ്‌കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പില്‍

പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ ഏഴുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അമ്മൂമ്മയും ഷോക്കേറ്റു മരിച്ചു. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. അമ്മായിഅമ്മയും മരുമകളും ഷോക്കേറ്റ് മരിച്ചു, ആലപ്പുഴ മാന്നാര്‍ ബുധനൂരില്‍ വീടിന് മുന്നില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നാണ്് ഷോക്കേറ്റത്. ബുധനൂര്‍ പഞ്ചായത്ത് കടമ്പൂര്‍ ഒന്നാം വാര്‍ഡില്‍ പടനശേരില്‍ വീട്ടില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (70), മകന്‍ സജിയുടെ ഭാര്യ ഉഷാമോഹന്‍ (മഞ്ജു-32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു ദുരന്തം.
പത്തുമണിയോടെയാണ് ശിഖരം വീണ് വൈദ്യുതിക്കമ്പി പൊട്ടിയത്. ഇതറിയാതെ വന്ന, ഉഷയുടെ ഏക മകന്‍ സഞ്ജയ് സജി (സൂര്യന്‍) കമ്പിയില്‍ തട്ടി ഷോക്കേറ്റു പിടഞ്ഞു.ഇതുകണ്ട് ഓടിയെത്തിയ ഓമനയും ലൈനില്‍ തട്ടി ഷോക്കേറ്റു വീണു. ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഉഷയ്ക്കും ഷോക്കേറ്റത്. പ്രദേശവാസികള്‍ കെ.എസ്.ഇ.ബിയില്‍ വിവരം അറിയിച്ചതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അബോധാവസ്ഥയിലായിരുന്ന മൂവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ മാത്രമേ രക്ഷിക്കാനായുള്ളൂ. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാവേലിക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പില്‍. മാന്നാര്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























