ക്വാറന്റീന്‍ കേന്ദ്രമാക്കാനുള്ള സൗകര്യം ലോഡ്ജിനുണ്ടോ എന്നു പരിശോധിയ്ക്കാന്‍ എത്തിയവരെ ഉടമ മര്‍ദിച്ചു

കായംകുളത്തിനടുത്ത് കരീലക്കുളങ്ങര അമര്‍നാഥ് ടൂറിസ്റ്റ് ഹോമില്‍ ക്വാറന്റീന്‍ കേന്ദ്രമാക്കാനുള്ള പരിശോധനയ്ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ലോഡ്ജ് ഉടമ മര്‍ദിച്ചു. ലോഡ്ജ് ഉടമ അമര്‍ കോട്ടേജില്‍ ബി.കെ.രാജനെ പോലീസ് (62) അറസ്റ്റു ചെയ്തു.
ആരോഗ്യ വകുപ്പ് ജീവനക്കാരും റവന്യു ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തിയൂര്‍ പഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനാണ് പരിശോധനയ്ക്ക് എത്തിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.അന്‍ഷാദ്, യു.നാസറുദ്ദീന്‍, ഇര്‍ഫാന്‍ സക്കീര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എസ്.സിന്ധു, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ വി.പ്രവീണ്‍ തുടങ്ങിയവരാണ് പരിശോധനയ്ക്ക് എത്തിയത്.
https://www.facebook.com/Malayalivartha
























